സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ജോലിയവസരം

job
job

കാസർകോഡ് : ബോവിക്കാനം മുളിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ജോലിയവസരം. ഡയാലിസിസ് യൂണിറ്റിലേക്ക് നഴ്‌സിങ് ഓഫീസര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ തുടങ്ങിയ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. താഴെ നല്‍കിയിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 31ന് മുന്‍പായി അപേക്ഷിക്കണം. 

തസ്തിക& ഒഴിവ്

സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിങ് ഓഫീസര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവുകള്‍. 

യോഗ്യത

നഴ്‌സിങ് ഓഫീസര്‍

പ്ലസ് ടു, ബി.എസ്.സി നഴ്‌സിങ്/ ജനറല്‍ നഴ്‌സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. 

ഡയാലിസിസ് ടെക്‌നീഷ്യന്‍

പ്ലസ് ടു, ഡയാലിസിസ് ടെക്‌നീഷ്യന്‍ ബിരുദം/ ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 31ന് ഉച്ചയ്ക്ക് 12ന് മുന്‍പായി ഇ-മെയിലിലോ, തപാല്‍ മുഖേനയോ അപേക്ഷിക്കണം. 

വിലാസം: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം, മുളിയാര്‍, ബോവിക്കാനം- 671542.

Tags