ബദിയടുക്കയിൽ വീടു കുത്തി തുറന്ന് 9 പവനും പണവും കവർന്നു
ബദിയടുക്കയിൽ വീടു കുത്തി തുറന്ന് 9 പവനും പണവും കവർന്നു
Oct 28, 2025, 11:10 IST
കാഞ്ഞങ്ങാട് :ബദിയടുക്കയിൽവീടു കുത്തി തുറന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്നു. ബദിയടുക്ക ബാഡൂർ മഞ്ചോടിയിലെ ടി. റുക്സാനയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ മുൻ വശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒമ്പത് പവനും രണ്ട് ഗ്രാം തൂക്കമുള്ള സ്വർണ്ണാഭരണവും 10,000 രൂപയും കവർന്നു. തുടർന്ന് ബദിയടുക്ക പോലീസിൽ പരാതി നൽകി. 3,35000 രൂപയുടെ മുതലുകൾ മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
tRootC1469263">.jpg)

