കാസർകോട് കാറുമായി കൂട്ടിയിടിച്ചു അപകടത്തിൽ പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവം : ആശുപത്രി അധികൃതരുടെ പിഴവാണ് മരണ കാരണമെന്നാരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തി
കാസർകോട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ ബിജെപി പ്രവർത്തകൻ മതിയായ ചികിത്സ കിട്ടാതെ മരിച്ചതിൽ പ്രതിഷേധം ആശുപത്രി അധികൃതരുടെ പിഴവാണ് മരണ കാരണമെന്നാരോപിച്ച് ആശുപത്രിക്ക് മുൻപിലാണ് ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തിയത്.ആരിക്കാടി പാറസ്ഥാനത്തെ കൃഷ്ണ വെളിച്ചപ്പാടൻറെ മകൻ എൻ.ഹരീഷ് കുമാറാ(37) ണ് കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ കാസർഗോഡ് -മംഗലാപുരം ദേശീയപാതയിൽ പെർവാഡിൽ വെച്ചായിരുന്നു ഹരീഷ് കുമാർ സഞ്ചരിച്ച സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്ന് കാർ തലകീഴായി മറിയുകയും ചെയ്തിരുന്നു.
tRootC1469263">കാറിലുണ്ടായിരുന്ന സ്ത്രീയേയും കൂടെയുണ്ടായിരുന്ന ആളെയും കാസർ ഗോട്ടെ സ്വകാര്യ ആശുപത്രിയിലും ഹരീഷ് കുമാറിനെ കുമ്പളയിലെ സഹകരണ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകാമെന്ന് യുവാവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞെങ്കിലും ചികിത്സിച്ച ഡോക്ടർ സ്കാനിങ്ങ് എടുത്തശേഷം പരിക്ക് ഗുരുതരമല്ലെന്നും മംഗലാപുരത്തേക്ക് കൊണ്ടുപോകേണ്ടതില്ലെന്നും അറിയിച്ചിരുന്നുവെങ്കിലും യുവാവ്പുലർച്ചെ മരണപ്പെട്ടു. ഇതേ തുടർന്ന് ബന്ധുക്കളും പ്രവർത്തകരും ആശുപത്രി വളഞ്ഞു. പരിക്ക് ഗുരുതരമല്ലെന്ന് അറിയിച്ചിട്ടും എങ്ങനെ മരണം സംഭവിച്ചുവെന്നാണ് ബന്ധുക്കളും നാട്ടുകാരും ചോദിക്കുന്നത്. അതേസമയം ഓക്സിജൻറെ അളവ് പെട്ടെന്ന് കുറഞ്ഞതാണ് മരണത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
പോസ്റ്റുമോർട്ട റിപ്പോർട്ട് ലഭിച്ചാൽ മരണകാര്യത്തിൽ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്.എന്നാൽ ആശുപത്രിയിൽ നിന്നും മതിയായ ചികിത്സ ലഭിക്കാത്തതാണ് ഹരീഷ് കുമാറിന്റെ മരണത്തിനിടയാക്കിയതെന്നാണ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചബിജെപി പ്രവർത്തകരുടെ ആരോപണം. പ്രശ്നത്തിന് പരിഹാരം കാണാതെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. വിവരമറിഞ്ഞ് കുമ്പള സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി.കെ.മുകുന്ദൻറെ നേതൃത്വത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചപറ്റിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ പിൻമാറിയത്.തുടർന്ന് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയശേഷം വിദഗ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്ഥലത്ത് സംഘർഷാവസ്ഥ സാധ്യതയുള്ളതിനാൽ കുമ്പള പോലീസ് ഇൻസ്പെക്ടർ ടി.കെ.മുകുന്ദൻ, എസ് ഐ കെ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിക്ക് കനത്ത പോലീസ് കാവൽ ഏർപ്പെടത്തിയിട്ടുണ്ട്. രത്നാവതിയാണ് ഹരീഷ് കുമാറിൻറെ മാതാവ്. സഹോദരങ്ങൾ: രാജേഷ്, രവി.
.jpg)

