ഹൈടെക് ആട് ഫാം കാസർ​ഗോ‍‍ഡ് ജില്ലയുടെ ചിരകാല സ്വപ്നത്തിന്റെ നാൾവഴികൾ

The history of the district's long-standing dream of a high-tech goat farm
The history of the district's long-standing dream of a high-tech goat farm


കാസർ​ഗോ‍‍ഡ് : കേരളത്തിന്റെ തനത് ജനുസായ മലബാറി ആടുകളുടെ സംരക്ഷണം, പ്രജനനം, പ്രചാരം എന്നിവ ലക്ഷ്യമിട്ടും സംരംഭകർക്കും കർഷകർക്കുമുള്ള ആടു ലഭ്യത ഉറപ്പുവരുത്തനുമുള്ള പദ്ധതിയാണ് കാസർകോട് ജില്ലയിലെ ഉദുമ മണ്ഡലത്തിൽ ബേഡഡുക്ക പഞ്ചായത്തിൽ കല്ലളിയിൽ ആരംഭിച്ച ഹൈടെക് ആട് ഫാം 22.75 ഏക്കർ വിസ്തൃതിയിൽ പ്രവർത്തിക്കുന്ന ആട് ഫാം യാഥാർത്ഥ്യമായതോടെ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആട് ഫാമുകളുടെ എണ്ണം നാലായി മൃഗസംരക്ഷണ വകുപ്പിന്റെ 1.12 കോടി രൂപയും കാസർകോട് വികസന പാക്കേജിൽ പെടുത്തിയ 1.54 കോടി രൂപയും കൂടി 2.66 കോടി രൂപ ചിലവിൽ നിർമിച്ച ആട് ഫാം യാഥാർത്ഥ്യമായതോടെ മൃഗസംരക്ഷണ വകുപ്പിന്റെയും ജില്ലയിലെ ജനതയുടെയും നീണ്ട 10 വർഷത്തെ കാത്തിരിപ്പിന് വിരാമമായി. 2015 ലാണ് മലബാറി ആടുകളുടെ സംരക്ഷണത്തിനായി ആടുവളർത്തൽ കേന്ദ്രം എന്ന ആശയം ഉയർന്നു വരുന്നത്. 

tRootC1469263">

മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെയാണ് ആശയം മുന്നോട്ട് വെച്ചത്. ആശയത്തിന് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയും കൂടി ആയതോടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2016 -17 കാലഘട്ടത്തിലാണ് കൊളത്തൂർ വില്ലേജിലെ പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമി മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുക്കുന്നത്. 2020ൽ മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ നേതൃത്വം നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഹൗസിങ് ബോർഡുമായി കരാർ ഒപ്പ് വെച്ചു. 2021 ഫെബ്രുവരിയിൽ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം നടന്നു. തുടർന്ന് ജലലഭ്യതയ്ക്കായി കുഴൽക്കിണർ നിർമ്മാണം, ഓഫീസ് കെട്ടിടം, ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണവും ആരംഭിച്ചു. കാട് പിടിച്ച് കിടന്നിരുന്ന സ്ഥലം തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വൃത്തിയാക്കി തീറ്റപ്പുൽ കൃഷിയും ആരംഭിച്ചു. നിലവിൽ 200 ആടുകളെ പാർപ്പിക്കാൻ പറ്റുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ദിവസം 81 ആടു കൾ ഫാമിലുണ്ട്.

Tags