കാസറകോട്ടെ ഡി.വൈ.എഫ്.ഐ നേതാവും അഭിഭാഷകയുമായ രഞ്ജിതയുടെ മരണം: സുഹൃത്തായ അഭിഭാഷകനെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റുചെയ്തു

Death of DYFI leader and lawyer Ranjitha in Kasaragod kumbala Friend and lawyer arrested for abetment to suicide
Death of DYFI leader and lawyer Ranjitha in Kasaragod kumbala Friend and lawyer arrested for abetment to suicide

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കുമ്പള നഗരത്തിലെ തൻ്റെ വക്കീൽ ഓഫിസിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കാസർകോട്: കുമ്പളയിലെ ഡി.വൈ.എഫ്.ഐ നേതാവും അഭിഭാഷകയുമായ രഞ്ജിതാകുമാരി (30) യുടെ ആത്മഹത്യാ കേസിൽ സുഹൃത്തായ അഭിഭാഷകൻ അറസ്റ്റിൽ .രഞ്ജിതയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് അനിൽ കുമാറിൻ്റെ ഇടപെടലുകളിലെ കുറിച്ചു വിവരങ്ങൾ ലഭിച്ചത്. സി.പി.എം കുമ്പള ലോക്കൽ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡൻ്റ് യിരുന്നു രഞ്ജിത. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കുമ്പള നഗരത്തിലെ തൻ്റെ വക്കീൽ ഓഫിസിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

tRootC1469263">

യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് സിപിഎം കുമ്പള ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ചൊവ്വാഴചയാണ് അഡ്വ. രഞ്ജിതകുമാരി(30)യെ നഗരത്തിലെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിപിഎം കുമ്പള ലോക്കല്‍ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ വില്ലേജ് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റുമായിരുന്നു രഞ്ജിത.
ഒട്ടേറെത്തവണ കുടുംബാംഗങ്ങള്‍ ഫോണ്‍ചെയ്തിട്ടും രഞ്ജിത ഫോണ്‍ എടുത്തിരുന്നില്ല.

ഇതേ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി വാതില്‍ ചവിട്ടിത്തുറന്ന് ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു. ഓഫീസ് മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. അഭിഭാഷക ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലെ വിവരങ്ങള്‍ ലഭിച്ചതോടെയാണ് ആൺ സുഹൃത്തിനെതിരെ കേസെടുത്തത്.

Tags