'ഫെയിം' കാർഷിക വിപണന മേള സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു
കാസർകോട് : കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊവ്വലിൽ നടക്കുന്ന കാർഷിക പ്രദർശ വിപണന മേള (ഫാർമേഴ്സ് അഗ്രിക്കൾച്ചർ മാർക്കറ്റിംഗ് എക്സ്പോ) ഫെയിം 2025 എക്സ്പോ എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷൻ പത്മശ്രീ സത്യനാരായണ ബെളെരിയെ അനുമോദിച്ചു. ലോഗോ രൂപകൽപ്പന ചെയ്ത അർജുൻ പരപ്പയ്ക്ക് പി രാഘവേന്ദ്ര ഉപഹാരം നൽകി. മേളയുടെ പേര് നിർദേശിച്ച പ്രദീപിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷാനവാസ് പാദൂർ അനുമോദനം നൽകി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി വി മിനി, എ പി ഉഷ, എം ധന്യ, ഹമീദ് പോസളിഗെ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ രമണി, എ സുരേന്ദ്രൻ, എം കുഞ്ഞമ്പു നമ്പ്യാർ, കെ നളിനി, വൈ യശോദ, എൻ രവിപ്രസാദ്, വാസന്തി ഗോപാലൻ, ചെനിയ നായ്ക്ക്, ബി കൃഷ്ണൻ, സാവിത്രി ബാലൻ, എസ് എം മുഹമ്മദ് കുഞ്ഞി, നബീസ സത്താർ, എൻ എ മജീദ്, ഡോ. ഷമീമ തൻവീർ, എം മാധവൻ, മണികണ്ഠൻ, കെ ബി മുഹമ്മദ് കുഞ്ഞി, ബഡുവൻ കുഞ്ഞി എന്നിവർ സംസാരിച്ചു. ബി കെ നാരായണൻ സ്വാഗതവും ബി ഗിരീഷ് നന്ദിയും പറഞ്ഞു
പൊവ്വൽ ബഞ്ച് കോർട്ടിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മൈതാനിയിയിൽ ജനുവരി 12 വരെയാണ് മേള നടക്കുന്നത്.
കാർഷിക, കാർഷികേതര ഉല്പന്നങ്ങളുടെ പ്രദർശനത്തിനും, വിപണത്തിനുമായി 100 ലധികം സ്റ്റാളുകളാണ് സജ്ജമാക്കുന്നത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കി എല്ലാ ദിവസവും സെമിനാറുകൾ, ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. കാർഷിക പ്രദർശന വിപണനമേളയുടെ ഭാഗമായി കർഷക അവാർഡുകൾ നൽകും. ജില്ലയിലെ ഏറ്റവും വലിയ അഗ്രിഫെസ്റ്റാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.
സിപിസിആർഐ, കൃഷിവകുപ്പ്, ക്ഷീരവകുപ്പ്, വ്യവസായ വകുപ്പ്, പ്ലാന്റേഷൻ, മൃഗസംരക്ഷണം, വനംവന്യജീവി,കുടുംബശ്രീ തുടങ്ങി വിവിധ കാർഷിക -കാർഷികേതര മേഖലകളിലെ സർക്കാർ -സർക്കാരിതര സ്റ്റാളുകൾ പരിപാടിയുടെ ഭാഗമായി ഉണ്ടാകും. വിവിധ ക്ലാസ്സുകളും സെമിനാറുകളും സായാഹ്നങ്ങളിൽ കലാ സന്ധ്യയും അരങ്ങേരും. കാർഷിക രംഗത്തെ വിദഗ്ധരാണ് ക്ലാസുകൾക്കും സെമിനാറുകൾക്കും നേതൃത്വം നൽകുന്നത്. മൂല്യ വർധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും, ആധുനിക രീതിയിലുള്ള കൂൺകൃഷി, തേനീച്ച വളർത്തലിലൂടെയുള്ള ഉത്പാതന വർദ്ധനവ്,നൂതന രീതിയിലുള്ള വളപ്രയോഗവും കീട രോഗപരിപാലനവും തുടങ്ങിയ വിവിധ വിഷയങ്ങളിലൂന്നിയാണ് ക്ലാസുകൾ നടക്കുക.