അങ്കണവാടി ഫണ്ട് മുടങ്ങി;അന്വേഷണം നടത്തി ചൈൽഡ് പ്രൊട്ടക്റ്റ് ടീം

Anganwadi fund stopped; child protection team conducted investigation

കാഞ്ഞങ്ങാട്: നഗരസഭയിലെ അംഗൻവാടികളിലേക്കുള്ള ഫണ്ട് മുടങ്ങിയിട്ട് നാലുമാസമായി എന്ന പരാതിയിൽ അന്വേഷണം നടത്തി ചൈൽഡ് പ്രൊട്ടക്റ്റ് ടീം കാസർകോട് ജില്ല കമ്മിറ്റി. കാഞ്ഞങ്ങാട് നഗരസഭയിലെ 53 അംഗൻവാടികളിലെ കുട്ടികൾക്ക് ഭക്ഷണ ചെലവിനുള്ള പണമാണ് മുടങ്ങിയത് എന്നതാണ് വാർത്ത. വാർത്തയിലെ വാസ്തവം തിരിച്ചറിയാൻ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ സുജാത ടീച്ചറേയും വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ലയേയും നേരിട്ട് കണ്ട് വിഷയത്തിലെ വസ്തുത സംബന്ധിച്ച് ആരാഞ്ഞു. എന്നാൽ ഇത്തരം ഒരു പരാതി നഗരസഭ മുന്പാകെ എത്തിയില്ല എന്ന് നഗരസഭ അദ്ധ്യക്ഷ വ്യക്തമാക്കി.

 ചില സാങ്കേതിക തകരാറുകൾ മൂലം ഉള്ള പ്രശ്നങ്ങൾ ആണ് ഉള്ളത്. മുൻപ് മുട്ടപ്പാൽ എന്നിവ വിതരണം ചെയ്ത വിതരണക്കാരുമായുള്ള എഗ്രിമെന്റ് കാലാവധി കഴിയുകയും ഇലക്ഷൻ പ്രോട്ടോകോൾ നിലനിന്നിരുന്നതിനാൽ പുതിയ ടെണ്ടർ നടപടികളിലേക്ക് കടക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി നഗരസഭ തനതു ഫണ്ടും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് ഇങ്ങനെ വന്നത്.ഇത് കോഡിനേറ്റ് ചെയ്യുന്ന ഓൺലൈൻ പോർട്ടലിൽ ചില മാറ്റങ്ങളും വന്നു അതാണ് ഫണ്ട് കിട്ടാൻ കാലതാമസം വന്നത് ഇത് പരാതി ആയി  വന്നില്ല അത് കൊണ്ട് ശ്രദ്ധേയിൽപെട്ടില്ല ഒരാഴ്ചയ്ക്കകം നിലവിലുള്ള സാങ്കേതിക പ്രശ്നങ്ങൾ തീർത്ത് പരിഹാരം ഉണ്ടാക്കും എന്നും ചെയർപേഴ്സൺ അറിയിച്ചു. 


ചൈൽഡ് പ്രൊട്ടക്റ്റ് ടീം കാസർകോട് ജില്ല പ്രസിഡന്റ് മജീദ് അമ്പലത്തറ കോഡിനേറ്റർ ഷോബി ഫിലിപ്പ് സംസ്ഥാന പ്രസിഡൻറ് സികെ നാസർ കാഞ്ഞങ്ങാട് എന്നിവരാണ് നഗരസഭ ജനപ്രതിനിധികളെ കണ്ടത്.ജീവനക്കാർ സ്വന്തമായി പണമെടുത്താണ് ദൈനംദിന ചെലവിനുള്ള തുക കണ്ടെത്തുന്നത്. ഇത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു.അംഗൻവാടികളിൽ പാൽ, മുട്ട, പാചക വാതകം, മുളക്, കടുക്, വെളിച്ചെണ്ണ തുടങ്ങിയവ വാങ്ങാനുള്ള പണമാണ് നാലുമാസമായി ലഭിക്കാത്തത്. മാർച്ചുമുതൽ പണം നൽകിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. 

ചെറിയ ശമ്പളം ലഭിക്കുന്ന ജീവനക്കാർ ഇപ്പോൾ പണം സ്വന്തമായെടുത്താണ് സാധനസാമഗ്രികൾ വാങ്ങുന്നത്.സാധാരണയായി കടകളിൽനിന്ന് സാധനങ്ങൾ കടം വാങ്ങുകയാണ് പതിവ്. മാസാവസാനം ബില്ല് പാസായി വരുമ്പോഴാണ് ഇവ നൽകുന്നത്. എന്നാൽ ഫണ്ട് പാസാകാത്തതിനാൽ കടകളിൽനിന്ന് കടം ലഭിക്കുന്നത് നിലച്ചു. ഇതോടെയാണ് സ്വന്തമായി തുക കണ്ടെത്തേണ്ട സ്ഥിതി വന്നത്.

ഇനി അതും സാധിക്കാത്ത സ്ഥിതിയാണെന്ന് ജീവനക്കാർ പറഞ്ഞു. അംഗൻവാടികളിലെത്തുന്ന കുട്ടികളെ പട്ടിണിക്കിടാൻ മനസ്സനുവദിക്കാത്തതിനാൽ വീട്ടിലെ ചെലവുപോലും നോക്കാതെ ആണ് ഇവർ പണം മുടക്കുന്നത്. നഗരസഭയോട് പ്രശ്നം അവതരിപ്പിച്ചിട്ടും പ്രയോജനം ഉണ്ടായില്ല എന്നതായിരുന്നു പരാതി.രേഖാമൂലം ആവശ്യപ്പെട്ടിട്ടും പണം അനുവദിച്ചുനൽകാൻ ബന്ധപ്പെട്ടവർ തയാറായില്ലെന്ന് ജീവനക്കാർ പറഞ്ഞു.

Tags