അദാലത്തിന് കാസര്‍കോട് ജില്ലയില്‍ ലഭിച്ചത് മികച്ച പ്രതികരണം; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും അദാലത്തില്‍ മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായിരുന്നതെന്ന് രജിസ്‌ട്രേഷന്‍, പുരാ വസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കരുതലും കൈത്താങ്ങും വെള്ളരിക്കുണ്ട് താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ ഉദ്യോഗസ്ഥരെയും അപേക്ഷകരുമായും നേരിട്ട് സംസാരിക്കുന്നതിലൂടെ പരാതി പരിഹാരം എളുപ്പമാക്കി തീര്‍ക്കാന്‍ അദാലത്തിലൂടെ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഒന്നാംഘട്ട കരുതലും കൈത്താങ്ങ് അദാലത്ത്, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവ കേരള സദസ് വകുപ്പ് മന്ത്രിമാര്‍ നടത്തിയ ജനസമ്പര്‍ പരിപാടികള്‍ എന്നിവയിലൂടെ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം എണ്ണം ഗണ്യമായി കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.