കണ്ണൂർ താഴെചൊവ്വയിൽ സുപ്രീം കോടതി അഭിഭാഷകനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
Mon, 18 Apr 2022

തലശേരി : കണ്ണൂർ - തലശേരി റെയിൽവേ പാളത്തിൽ സുപ്രീം കോടതി അഭിഭാഷകൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ.സുപ്രീം കോടതി അഭിഭാഷകനായ അളോറ വീട്ടിൽ എ.പി. മുകുന്ദനാണ്(60) താഴെചൊവ്വയിൽ ട്രെയിൻ തട്ടി മരിച്ചത്.
ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ മുകുന്ദൻ വിഷു ആഘോഷത്തിനായി താഴെചൊവ്വ പുളുക്കൂൽ പാലത്തിന്നടുത്തുള്ള സഹോദരി സത്യഭാമയുടെ വീട്ടിലെത്തിയതായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴര മണിയോടെയാണ് നടക്കാനിറങ്ങിയതത്.ഇതിനിടെ നാഗാലാൻറിൽ അഡ്വക്കറ്റ് ജനറലായ സഹോദരൻ ബാലഗോപാലൻ സത്യഭാമയെ വിളിച്ച് മുകുന്ദനെക്കുറിച്ച് അന്വേഷിക്കയും ചെയ്തിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുകുന്ദൻ തിരിച്ചെത്താത്തതിനെത്തുടർന്നുള്ള അന്വേഷണത്തിന്നിടെയാണ് താഴെചൊവ്വയിൽ ട്രെയിൻ തട്ടി മരിച്ച വിവരമറിയുന്നത്. മൃദുലയാണ് ഭാര്യ. ഒരുമകളുണ്ട്.