തൃശൂരിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് കടത്തുന്നതിനിടെ കണ്ണൂർ പയ്യന്നൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

arrset

കണ്ണൂർ: തൃശൂരിലെ ഒല്ലൂർ പി ആർ പടിയിൽ വാഹന പരിശോധന നടത്തവെ  മൂന്ന് കോടി വിലമതിക്കുന്നരണ്ടര കിലോ മാരക ലഹരിമരുന്നായ എംഡി എം എ യുമായി പയ്യന്നൂർ സ്വദേശി പിടിയിൽ. പയ്യന്നൂർ കുഞ്ഞിമംഗലം കൊവ്വപുറം സ്വദേശി മുല്ലൻ്റകത്ത് ഫാസിലിനെ (36)യാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും പോലീസും ചേർന്ന് ചൊവ്വാഴ്ച്ചരാത്രിയിൽ ഒല്ലൂരിൽ നിന്നും തലുരിലേക്ക് കാറിൽ പോകവെ ഇയാളിൽ നിന്നും മയക്കുമരുന്ന പിടികൂടിയത്.

സമീപകാലത്തായിആലുവയിൽ വാടക വീടെടുത്ത് താമസമാക്കിയാണ് ഇയാൾ ലഹരി വ്യാപാരം നടത്തുന്നത്. രഹസ്യവിവരത്തെ തുടർന്ന്ആലുവയിലെ വീട്ടിൽ റെയ്ഡ് നടത്തുകയായിന്നു പൊലിസ് ' ഇതോടെവിപണിയിൽ കോടികൾ വിലമതിക്കുന്ന രണ്ടര കിലോ എംഡി എം എ യും, എംഡി എം എ പൗഡറും ഇയാളിൽ നിന്നും തൃശ്ശൂർ സിറ്റി ഡാൻസാഫ് ടീം പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ കാറിൽ ലഹരിമരുന്നു കടത്തുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കാസർകോട് ജില്ലയിലെചന്തേര പോലീസ് കേസെടുത്തിരുന്നു.

Tags