മഞ്ചേശ്വരത്ത് 12 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മഞ്ചേശ്വരത്ത് 12 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Youth arrested with 12 kg of ganja in Manjeshwaram
Youth arrested with 12 kg of ganja in Manjeshwaram

 കാസറഗോഡ് : മഞ്ചേശ്വരത്ത് വില്പനക്കായി കാറിലും വീട്ടിലും സൂക്ഷിച്ച 12കിലോവോളം കഞ്ചാവുമായി യുവാവ് പിടിയിൽ. മഞ്ചേശ്വരംകുബണൂർ കാടമൂല കുബന്നൂർ ഹൗസിലെ ഷെയ്ഖ് അലി മകൻ മൊയ്തീൻ ഷബീർ (39)നെയാണ്കാസർഗോഡ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശും സംഘവും അറസ്റ്റ് ചെയ്തത്.

tRootC1469263">

 ഇന്നലെ രാത്രിയിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽവീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്നും5.269 കിലോഗ്രാം കഞ്ചാവും വീടിന്റെ മുൻവശം നിർത്തിയിട്ട പ്രതിയുടെ ജെ.എച്ച്.05 എ.എൻ. 2837നമ്പർ ടാറ്റ നാനോ കാറിൽ നിന്നും6.5 കിലോഗ്രാം കഞ്ചാവും ഉൾപ്പെടെ 11.769 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. റെയ്ഡിൽഗ്രേഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ശ്രീനിവാസൻ പത്തിൽ,സി കെ വി സുരേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ അജീഷ് സി ,പ്രജിത്ത് കെ ആർ , സിവിൽ എക്സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ ,ഷിജിത്ത് വി. വി ,വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ ടി.വി .സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ക്രിസ്റ്റിൻ പി എ എന്നിവരും ഉണ്ടായിരുന്നു കഞ്ചാവ് കേസിൽ പ്രതി മുമ്പ് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

Tags