കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പൊലിസുകാരനെ കടിച്ചു പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പൊലിസുകാരനെ കടിച്ചു പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
Updated: Nov 4, 2025, 15:36 IST
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം നടത്തിയ യുവാവിനെ അറസ്റ്റു ചെയ്തു.പ്ലാറ്റ്‌ഫോമിൽ യാത്രക്കാരനെന്ന വ്യാജേനെ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മർദ്ദനം. ആർപിഎഫ് ഉദ്യോഗസ്ഥനായ ശശിധരനാണ് പരിക്കേറ്റത്.
ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ചൊവ്വാഴ്ച്ച പുലർച്ചയോടെയായിരുന്നു അതിക്രമം. പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ് അറസ്റ്റു രേഖപ്പെടുത്തി.
tRootC1469263">.jpg)

