യങ് മൈൻഡ്സ് ഇന്റർനാഷണൽ തളിപ്പറമ്പ് ക്ലബ് ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് 7ന് നടക്കും

Young Minds

തളിപ്പറമ്പ: യങ് മൈൻഡ്സ് ഇന്റർനാഷണൽ തളിപ്പറമ്പ് ക്ലബ്ബിന്റെ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് ജൂലൈ 7ന് തളിപ്പറമ്പ് റാമിസ് റെസിഡൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്റർനാഷണൽ എൽഡർസ് ഫോറം ചെയർമാൻ കെ എം സ്കറിയാച്ചൻ ഉദ്ഘാടനം ചെയ്യും. റീജിയണൽ ചെയർമാൻ കെ രഞ്ജിത്ത് കുമാർ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നിർവഹിക്കും.

young mind

2024 -25 വർഷത്തെ ഭാരവാഹികളായി  പ്രസിഡന്റ് ഡെൻസി സിനു, സെക്രട്ടറി അനിൽകുമാർ പി വി, ട്രഷറർ സജി ജോസഫ്, വൈസ് പ്രസിഡന്റ് ബിജുമോൻ പി എസ്, ജോയിന്റ് സെക്രട്ടറി ഹരിദാസൻ ഐ  എന്നിവർ സ്ഥാനമേൽക്കും. വാർത്താസമ്മേളനത്തിൽ  സിവി ഹരിദാസൻ, ഡെൻസി സിനു, സിവി വിനോദ് കുമാർ, പി വി അനിൽകുമാർ, പി എസ് ബിജുമോൻ , സജീവ് ജോസ്, ഐ ഹരിദാസൻ എന്നിവർ പങ്കെടുത്തു.

Tags