ലോക വെള്ളച്ചൂരല്‍ ദിനാചരണം 15 ന് കണ്ണൂരിൽ

World Waterfowl Day celebrated in Kannur on 15th
World Waterfowl Day celebrated in Kannur on 15th

കണ്ണൂര്‍: കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് കണ്ണൂരും ലയണ്‍സ് ഇന്റര്‍നാഷനല്‍ ഡിസ്ട്രികറ്റ് 318 ഇയുടെയും നേതൃത്വത്തില്‍ ലോക വെള്ളച്ചൂരല്‍ ദിനാചരണം ജവഹര്‍ ലൈബ്രറി ഹാളില്‍ നടത്തും. 15 ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്യും.

tRootC1469263">

ഉച്ചയ്ക്ക് രണ്ടിന് പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് നടത്തുന്ന വൈറ്റ് കെയ്ന്‍ റാലി കണ്ണൂര്‍ ഡി.ഐ.ജി യതീഷ് ചന്ദ്ര ഫ്‌ലാഗ് ഓഫ് ചെയ്യുമെന്ന് ഭാരവാഹികളായ എം. വിനോദ് കുമാര്‍, പി.കെ നാരായണന്‍, ഷാജി ജോസഫ്, എം.എം സാജിദ്, ടി.എന്‍ മുരളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 

Tags