വെൽഡിങ് വർക്കേഴ്സ് ആൻഡ് സ്റ്റീൽ ഫാബ്രിക്കേറ്റേർസ് കേരള ജില്ലാ സമ്മേളനം കണ്ണൂരിൽ
Jan 30, 2025, 09:20 IST


കണ്ണൂർ: വെൽഡിങ് വർക്കേഴ്സ് ആൻഡ് സ്റ്റീൽ ഫാബ്രിക്കേറ്റേഴ്സ് കേരള മൂന്നാം കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി രണ്ടിന് രാവിലെ ഒൻപതു മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒൻപതിന് ജനറൽ മാനേജർ കെ.എസ് അജിമോൻ ഉദ്ഘാടനം ചെയ്യും.
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർഫിറോസ് കണ്ണിപ്പൊയിൽ മുഖ്യാതിഥിയാകും. ഷെമീർ ടെക്നോ ആലപ്പുഴ, മണികണ്ഠൻ പാലക്കാട് എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ വെൽഡിങ് വർക്കേഴ്സ് ആൻഡ് സ്റ്റീൽ ഫാബ്രിക്കേറ്റേഴ്സ് കേരള കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഇ.ജി സൂരജ് മാവിലായി. ടി.വി ജിതേഷ് പാപ്പിനിശേരി , ധനേഷ് കല്യാടൻ എന്നിവർ പങ്കെടുത്തു.