അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം നടത്തി


അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കഴിഞ്ഞവർഷം എല്ലാ വിഷയങ്ങളിലും എസ് എസ് എൽ സി ,പ്ലസ് 2 എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഇതര സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികൾക്കുമുള്ള അനുമോദനവും ഉപഹാര സമർപ്പണവും നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ.രത്നകുമാരി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡി.ഷൈനി ഉപഹാരസമർപ്പണം നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ .പി.ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു.
tRootC1469263">ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട് , ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ.അനിൽകുമാർ, സ്കൂൾ മാനേജർ വി .പി.കിഷോർ, പി.മുകുന്ദൻ, എം.എം.അജിത്ത് കുമാർ, എം .വി.ദേവദാസ്, എം. കെ .അനീഷ് കുമാർ , ധന്യ രാജൻ, ആർ .കെ.ജയകുമാർ ,പ്രഥമാധ്യാപകൻ ടി. കെ.സലിം , പി.വി .ജ്യോതി , പി.വി.ഷഹിജ,ഒ.എം.ലീന,സി മനോജ് എന്നിവർ സംസാരിച്ചു.ശുഭാശു ശുക്ളയുമൊയി സംവദിക്കാൻ അവസരം ലഭിച്ച എസ്.ശ്രീദർശിനെ ആദരിച്ചു.
