"വേഴാമ്പലിൻ്റെ ദുഃഖം" കവിതാ സമാഹാരം പ്രകാശനം ചെയ്തു
Oct 31, 2024, 13:42 IST
പയ്യന്നൂർ: കെ. എസ്. ടി. എ മുൻ ജില്ലാ പ്രസിഡണ്ട് കൈപ്രത്ത് കൃഷ്ണൻ മാസ്റ്റർ രചിച്ച ' വേഴാമ്പലിൻ്റെ ദുഃഖം ' കവിതാസമാഹാരം കവി സി.എം. വിനയചന്ദ്രൻ പ്രകാശനം ചെയ്തു. നഗരസഭാ കൗൺസിലർ കെ.എം. സുലോചന ടീച്ചർ ഏറ്റുവാങ്ങി. കാനായി ദേശോദ്ധാരണ വായനശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. കെ.എം. ചന്തുക്കുട്ടി അധ്യക്ഷത വഹിച്ചു. പയ്യന്നൂർ കുഞ്ഞിരാമൻ പുസ്തകം പരിചയപ്പെടുത്തി. കെ. ശശീന്ദ്രൻ, സദാശിവൻ ഇരിങ്ങൽ, വി.വി. ഗിരീഷ്കുമാർ, ഗോപിനാഥൻ കോറോം, പി.കെ. പത്മനാഭൻ, രാഗേന്ദു സംസാരിച്ചു. കൈപ്രത്ത് കൃഷ്ണൻ മാസ്റ്റർ മറുമൊഴി രേഖപ്പെടുത്തി. സി. മധ്യസൂദനൻ സ്വാഗതവും സി.ആർ. പ്രജീഷ് നന്ദിയും പറഞ്ഞു. ഫോറസ്റ്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.