ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്കാരം നടൻ ജഗതി ശ്രീകുമാറിന്
Jan 9, 2025, 15:24 IST
കണ്ണൂർ: സിനിമാ രംഗത്ത് നിറഞ്ഞു നിന്നിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം അതുല്യ പ്രതിഭയായ നടൻ ജഗതി ശ്രീകുമാറിന് നൽകാൻ തീരുമാനിച്ചതായി ജൂറി കമ്മിറ്റി അംഗമായ കൈതപ്രം ദാമോദരൻ നമ്പൂതിരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അമ്പതിനായിരം രൂപയും ഉണ്ണികാനായി രൂപകല്പനചെയ്ത ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ജനുവരി അവസാനവാരം അദ്ദേഹത്തിന്റെ വസതിലെത്തി പുരസ്കാരം കൈമാറുമെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. പുരസ്കാര കമ്മിറ്റി ഭാരവാഹികളായ ടി വി രാജേഷ്, പി സന്തോഷ്, ഭവദാസൻ നമ്പൂതിരി എന്നിവരും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.