നീർവേലി യിൽ യു.കെ കുഞ്ഞിരാമൻ രക്തസാക്ഷി സ്തൂപം കരി ഓയിൽ ഒഴിച്ചു വികൃതമാക്കിയതായി പരാതി
മട്ടന്നൂർ : തലശ്ശേരി കലാപ സമയത്ത് മുസ്‌ലിം പള്ളികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങൾ തടയാൻ കാവല്‍ നിന്നപ്പോൾ കൊല്ലപ്പെട്ട സി.പി.എം നേതാവ് യു.കെ. കുഞ്ഞിരാമന്റെ രക്തസാക്ഷിതമണ്ഡപം വികൃതമാക്കിയ നിലയില്‍. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം.അക്രമത്തിന് പിന്നില്‍ ആര്‍.എസ്. എസ് പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു.
യു.കെ രക്തസാക്ഷി മണ്ഡപത്തില്‍ കരി ഓയില്‍ ഒഴിച്ചും സമീപത്തുണ്ടായിരുന്ന കൊടിമരം പിഴുതെറിഞ്ഞുമാണ് സ്മാരകം വികൃതമാക്കിയിരിക്കുന്നത്.മട്ടന്നൂർ നഗരത്തിൻ്റെ അടുത്ത പ്രദേശമായ നീര്‍വേലി അളകാപുരിയെന്ന പ്രദേശത്താണ് യു.കെ. കുഞ്ഞിരാമന്റെ സ്മാരകം സ്ഥാപിച്ചിട്ടുള്ളത്. സി.പി.എം സ്വാധീന പ്രദേശമാണ് നീർ വേലി.സി. പി. എം പ്രാദേശിക നേതൃത്വത്തിൻ്റെ പരാതിയിൽ മട്ടന്നൂർ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
.jpg)

