സ്ത്രീ സമൂഹത്തെയാകമാനം അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണം, യൂ.ഡി.എഫ് കൺവീനർ വേട്ടക്കാരനൊപ്പം - എം.വി ജയരാജൻ

UDF convener joins the hunt for a response that insults the entire female community - MV Jayarajan
UDF convener joins the hunt for a response that insults the entire female community - MV Jayarajan

കണ്ണൂർ : വേട്ടക്കാരനൊപ്പമാണ് താനെന്ന നിലപാടാണ് യു.ഡി എഫ് കൺവീനർക്കുള്ള തെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയംഗം എം.വി ജയരാജൻ കണ്ണൂർ അഴീക്കോടൻ മന്ദിരത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നടിയെ അക്രമിച്ച കേസിൽ വേട്ടക്കാരനെ കോടതി വെറുതെ വിട്ടപ്പോൾ അതിൽ അങ്ങേയറ്റം സന്തോഷിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കോൺഗ്രസിനകത്തെ നേതാക്കൾ അതിനോട് യോജിച്ചില്ല. അതിജീവിതയോടൊപ്പം സർക്കാരും സി.പി.എമ്മും നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഉറച്ചുനിൽക്കുമ്പോഴാണ് കോൺഗ്രസ് നേതാവിൻ്റെ ഇത്തരത്തിലൊരു പ്രതികരണം. സർക്കാർ അപ്പീൽ നൽകുന്നതിനെ പരിഹസിച്ചു. വേട്ടക്കാരനെ രക്ഷിക്കണമെന്ന മനസ്. ഇതു സിനിമാ നടി കേസിൽ മാത്രമല്ല നേരത്തെ രാഹുൽ മാങ്കുട്ടത്തിൻ്റെ കേസിലും സമാനമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.

tRootC1469263">

അവർ അതിജീവിതമാരൊടാപ്പമായിരുന്നില്ല വേട്ടക്കാരനായ രാഹുലിനോടൊപ്പമായിരുന്നു. രാഹുലിനെ ഇപ്പോഴും ഒളിവിൽ താമസിപ്പിക്കുന്നത് കോൺഗ്രസാണ് അപ്പോൾ മാണ് യുഡിഎഫ് കൺവീനർ നടത്തിയിട്ടുള്ളത്. സ്ത്രീകൾ സമൂഹത്തിൽ പ്രബല വിഭാഗമാണ് സ്ത്രീപക്ഷ നിലപാടാണ് ഇടതുപക്ഷം ഉയർത്തി പിടിക്കുന്നത്. അതുകൊണ്ടാണ് കുടുംബശ്രീയാരംഭിച്ചത് അതുകൊണ്ടാണ് അൻപതു ശതമാനം സ്ത്രീകൾക്ക് തദ്ദേശസ്ഥാപനങ്ങളിൽ നിയമത്തിലൂടെ സംവരണമേർപ്പെടുത്തിയത്. അതുകൊണ്ടാണ് ജെൻഡർ ബഡ്ജറ്റ് ഇടതുപക്ഷ ഗവർമെൻ്റ് നിയമത്തിലൂടെ കൊണ്ടുവന്നതെന്നും എം.വിജയ രാജൻ പറഞ്ഞു.

Tags