കണ്ണൂരിൽ ബ്രൗൺ ഷുഗറുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

Two youths arrested with brown sugar in Kannur
Two youths arrested with brown sugar in Kannur

കണ്ണൂർ: നിരോധിത മാരക മയക്കുമരുന്നായ ബ്രൗൺഷുഗറുമായി കണ്ണൂർ സ്വദേശികൾ പൊലിസ് പിടിയിൽ. 20.71 ഗ്രാം ബ്രൗൺ ഷുഗറുമായി മുണ്ടയാട് ശ്രീനിലയത്തിലെ കെ ശ്രീജിത്ത്, എടക്കാട് ബൈത്തുൽ നിസാറിലെ ടി കെ മുഹമ്മദ് റഫീഖ് എന്നിവരാണ് പിടിയിലായത്. വളപട്ടണം ഇൻസ്‌പെക്ടർ സുമേഷിന്റെ നേതൃത്വത്തിൽ എസ്ഐ ഉണ്ണികൃഷ്ണൻ, ഉദ്യോഗസ്ഥരായ മധു പണ്ടാരം,കിരൺ, സുഭാഷ് എന്നിവരും സിറ്റി പോലീസ് ഡാൻസഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഇരുവരും മുംബൈയിൽ പോയി ബ്രൗൺ ഷുഗർ വാങ്ങി കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ബസ് മാർഗം കണ്ണൂരിലേക്ക് വരികയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഒന്നാം പ്രതിയായ ശ്രീജിത്തിനെ പുതിയതെരു ഹൈവേ ജംഗ്ഷനിൽ നിന്നും രണ്ടാം പ്രതിയെ കണ്ണൂർ നഗരത്തിൽ നിന്നുമാണ് പിടികൂടിയത്.

Tags