കണ്ണൂർ പയ്യാമ്പലം ബീച്ചിൽ രണ്ട് ഡോൾഫിനുകൾ ചത്ത് കരക്കടിഞ്ഞു
Oct 15, 2025, 14:10 IST
കണ്ണൂർ : കണ്ണൂർ പയ്യാമ്പലം ബീച്ചിൽ രണ്ട് ഡോൾഫിനുകൾ കരക്കടിഞ്ഞു. പയ്യാമ്പലം ബീച്ച് റോഡിലെ പ്രണവ് റിസോട്ട് മുന്നിലും നീർക്കടവ് ശ്മശാനത്തിന് സമീപവുമാണ് ഡോൾഫിനുകൾ ചത്തടിഞ്ഞത്. ചീഫ് വെറ്റിനറി സർജൻ പത്മരാജ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സബ്ന- കോസ്റ്റൽ പോലീസ് എന്നിവർ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.

.jpg)

