സുഹൃത്തിന്റെ വീട്ടിൽ വിരുന്നെത്തിയ രണ്ട് കോളജ് വിദ്യാർഥിനികൾ ഒഴുക്കിൽപ്പെട്ടു; സംഭവം കണ്ണൂർ പടിയൂർ പൂവംകടവിൽ

padiyoor

ഇരിക്കൂർ:സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ഇരിക്കൂർ കല്യാട് സിബ്ഗ കോളേജിലെ രണ്ട് വിദ്യാർത്ഥിനികളെപുഴയില്‍ കാണാതായി. ഇരിട്ടിക്കടുത്ത പടിയൂർ പൂവംകടവിലാണ് സംഭവം. 

സൂര്യ, ശഹർബാന എന്നീ വിദ്യാർഥിനികളാണ് ഒഴുക്കില്‍പെട്ടത്.പുഴക്കരയില്‍ കാഴ്ചകാണാനെത്തിയപ്പോള്‍ ഒരാള്‍ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നുവത്രെ. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെയാളും ഒഴുക്കില്‍പെട്ടത്. ചൊവാഴ്ച്ച വൈകീട്ട് അഞ്ച്മണിയോടെയാണ് അപകടം. ഇരിട്ടിയില്‍ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും പരിശോധന നടത്തുകയാണ്. ഇരിക്കൂർ പൊലീസും സഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികുലമായി ബാധിച്ചിട്ടുണ്ട്.

Tags