തുളുനാട് മാധ്യമ അവാർഡ് ടി. ഭരതന്
പയ്യന്നൂര്‍: തുളുനാട് മാസിക ഏര്‍പ്പെടുത്തിയ അതിയാമ്പൂര്‍ കുഞ്ഞിക്കൃഷ്ണന്‍ സ്മാരക തുളുനാട് മാധ്യമ അവാര്‍ഡ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ പയ്യന്നൂര്‍ ലേഖകനുമായ ടി.ഭരതന്.വി.വി. പ്രഭാകരന്‍, ടി.കെ.നാരായണന്‍, എന്‍.ഗംഗാധരന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.നവംബറില്‍ കാഞ്ഞങ്ങാട് നടക്കുന്ന ചടങ്ങില്‍ വച്ച് അവാര്‍ഡ് നല്‍കും.
tRootC1469263">നാല് പതിറ്റാണ്ട് കാലമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ടി.ഭരതന്‍ ആദ്യകാലത്ത് ഗദ്ദിക, മുഖപത്രം, ദേശമിത്രം ലേഖകനും മലയാളമണ്ണ് കാസര്‍ഗോഡ് ജില്ലാ ലേഖകനുമായിരുന്നു. പയ്യന്നൂര്‍, തളിപ്പറമ്പ് പ്രസ് ഫോറം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.കഴിഞ്ഞ ഇരുപത്തി എട്ട് വര്‍ഷമായി മലയാളമനോരമ ലേഖകനായി പ്രവര്‍ത്തിക്കുന്നു, പയ്യന്നൂര്‍ മിഡ് ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ വൊക്കെഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്, കുറുന്തില്‍ കൃഷ്ണന്‍ സ്മാരക പുരസ്‌കാരം,കൊക്കാനിശ്ശേരി ജേസീസ് മാധ്യമ പുരസ്‌കാരം, സിഗ്‌നോറ ലയണ്‍സ് മാധ്യമ പുരസ്‌കാരം, രാമന്തളി മഹാത്മ കള്‍ച്ചറല്‍ സെന്റര്‍ മാധ്യമ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.ഭാര്യ: ഇ.പി.ശ്രീജ,മക്കള്‍: അയന, ശ്യാംജിത്ത്.
.jpg)

