തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവെൻഷൻ 25ന്; പി.വി അൻവർ കണ്ണൂരിൽ

തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവെൻഷൻ 25ന്; പി.വി അൻവർ കണ്ണൂരിൽ
Trinamool Congress
Trinamool Congress

കണ്ണൂർ : ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ ഒക്ടോബർ 25ന് ഉച്ചയ്ക്ക് ഒരു മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ്ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ പ്രസീത അഴീക്കോട് അദ്ധ്യക്ഷയാകും. സംസ്ഥാന ചീഫ് കോർഡിനേറ്റർമാരായഅഡ്വ. വി.എസ് മനോജ് കുമാർ, സജി മഞ്ഞകടമ്പിൽ ,ഹംസ പറക്കാട്ട്, സംസ്ഥാന യൂത്ത് പ്രസിഡൻ്റ് സഹീത് റൂമി, തുടങ്ങിയവർ സംസാരിക്കും. 

tRootC1469263">

അന്നേ ദിവസം വൈകിട്ട് അഞ്ചു മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ പാർട്ടി നയവിശദീകരണ പൊതുയോഗം നടത്തും. സംസ്ഥാനകൺവീനർ പി.വി അൻവർ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഴുവൻജില്ലകളിലും പാർട്ടിസ്ഥാനാർത്ഥികൾ പങ്കെടുക്കുമെന്ന് സംസ്ഥാന കോ- ഓർഡിനേറ്റർ നിസാർ മേത്തർ പറഞ്ഞു. കൺവെൻഷനിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 250പേർ പങ്കെടുക്കും. തൃണമൂൽ കോൺഗ്രസ് താഴെ തട്ടിൽ സംഘടനാ സംവിധാനം രൂപീകരിച്ചു വരികയാണെന്നും ജില്ലാ കമ്മിറ്റികൾ ഉടൻ നിലവിൽ വരുമെന്നും നിസാർ മേത്തർ അറിയിച്ചു. സംസ്ഥാന കോ ഓർഡിനേറ്റർ പ്രസീത അഴീക്കോട്, കണ്ണൂർ ജില്ലാ യൂത്ത് പ്രസിഡൻ്റ് റമീസ് കെ.ഹമീദ്, പി.വി സുമേഷ്, വിജയൻ മേക്കര എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags