കണ്ണൂരിൽ തെരുവ് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു

A young man who was injured after his bike overturned after being hit by a street dog in Kannur died during treatment.
A young man who was injured after his bike overturned after being hit by a street dog in Kannur died during treatment.

ചേലേരി: തെരുവ് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു.ചേലേരി വൈദ്യർകണ്ടിയിലെ രയരോത്ത് അനീഷാണ് (40) മരണമടഞ്ഞത്. കഴിഞ്ഞമേയ് മാസത്തിൽ നടന്ന വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഇദ്ദേഹം മരണമടയുകയായിരുന്നു.ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പുല്ലൂപ്പിക്കടവിൽ വെച്ച് നായ കുറുകെ ചാടിയായിരുന്നു അപകടം. 

tRootC1469263">

അതീവ ഗുരുതരമായി പരുക്കേറ്റ അനീഷ് കഴിഞ്ഞ അഞ്ചുമാസം ചികിത്സയിലായിരുന്നു. പരമേശ്വരൻ - ചന്ദ്രിക ദമ്പതികളുടെ മകനാണ്.ഭാര്യ : അനിഷ മകൻ : അഷിൻ സഹോദരങ്ങൾ : സന്തോഷ്, രജിത

Tags