വ്യാപാരി വ്യവസായി ഏകോപന സമിതി ആശ്രയ പദ്ധതിയുടെ മരണാനന്തര സഹായവിതരണം 28 ന് കണ്ണൂരിൽ


കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃത്വ പഠന ക്യാംപും ആശ്രയ പദ്ധതിയിൽ നിന്നുള്ള രണ്ടര കോടി രൂപയുടെ മരണാനന്തര സഹായ വിതരണവും 28 ന് കണ്ണൂർ ഇ.കെ നായനാർ അക്കാദമിയിൽ നടക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് ദേവസ്യ മേച്ചേരി കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടിന് സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് കുഞ്ഞമ്പു ഹാജി പതാക ഉയർത്തും.
നിയമപഠന ക്ളാസ്, പാർലമെൻ്ററി ക്ളാസ് എന്നിവയ്ക്കു ശേഷം ഉച്ചയ്ക്ക് 2.30 ന് ഉദ്ഘാടന സമ്മേളനം നടക്കും. സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ആശ്രയ പദ്ധതിയിൽ നിന്നുള്ള ധനസഹായ വിതരണം മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും. ചികിത്സാ സഹായ വിതരണം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിക്കും. ഭാരവാഹികളായ അഹമ്മദ് ഷെരീഫ്, ബാബു കോട്ടയിൽ, അഡ്വ. കെ.കെ ബലറാം, പി ജെ ജേക്കബ് എന്നിവർ പങ്കെടുക്കും.