ഒടുവിൽ യാത്രക്കാർക്ക് ആശ്വാസം തകർന്നു തരിപ്പണമായ തെക്കി ബസാർ - കക്കാട് റോഡ് നവീകരണം തുടങ്ങി

Finally, to the relief of the passengers, the renovation of the Thekki Bazar - Kakkad road, which was in ruins, has started
Finally, to the relief of the passengers, the renovation of the Thekki Bazar - Kakkad road, which was in ruins, has started


കണ്ണൂർ: ഒടുവിൽ പൊട്ടിത്തകർന്ന തെക്കി ബസാർ - കക്കാട് റോഡിന് ശാപമോക്ഷമായി. കുണ്ടും കുഴിയുമായി കരിങ്കൽ ചീളുകൾ തെറിക്കുന്ന റോഡിൽ ഇന്ന് രാവിലെ മുതൽ അറ്റകുറ്റപ്പണി തുടങ്ങി. അരയാൽത്തറ ഭാഗത്താണ് ഗതാഗതം നിയന്ത്രിച്ച് ഇന്ന് രാവിലെ മുതൽപ്രവൃത്തി നടക്കുന്നത്. 

നൂറുകണക്കിന് വാഹന യാത്രക്കാർ സഞ്ചരിക്കുന്ന ഈ റോഡിൻ്റെ ശോച്യാവസ്ഥമാധ്യമങ്ങളിൽ വാർത്തയായിരുന്നു. നിരവധി അപകടങ്ങളും ഇവിടെയുണ്ടായിരുന്നു. ഇതേ തുടർന്നാണ് അടിയന്തിര അറ്റകുറ്റപ്പണിക്ക് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ യുടെ മുൻകൈയ്യിൽ  ഫണ്ട് അനുവദിച്ചത്.

Tags