കണ്ണൂർ ജില്ലാ ആശുപത്രിയിൽ മോഷണം; ക്യാഷ് കൗണ്ടറിലെ മേശയിൽ സൂക്ഷിച്ച ലാപ്പ്ടോപ്പ് കവർന്നു

knr hospital

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ കള്ളൻ കയറി വിലപ്പെട്ട വിവരങ്ങളടങ്ങിയ ലാപ് ടോപ്പ് മോഷണം നടത്തി. പോളി ബ്ലോക്കിന്റെ മുകൾ നിലയിൽ ഓഫീസിനൊടനുബന്ധിച്ച് പ്രവർത്തിക്കുന്ന ആശുപത്രിയിലെ ക്യാഷ് കൗണ്ടറിലാണ് ഇന്നലെ രാത്രി കവർച്ച നടന്നത്. ഈ കൗണ്ടറിലെ മേശയിൽ സൂക്ഷിച്ച ലാപ്പ്ടോപ്പാണ് കള്ളൻ കൊണ്ടുപോയത്.

കൗണ്ടറിന്ന് മുന്നിൽ ചുമരിൽ സ്ഥാപിച്ച സി സി ടി വി ക്യാമറയും തകർത്തിട്ടുണ്ട്. കാലത്ത് ഓഫീസിലെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യ മറിഞ്ഞത്. തുടർന്ന്ആശുപത്രി അധികൃതരെ അറിയിക്കു കയായിരുന്നു. സിറ്റി പോലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി.

Tags