വടക്കേ മലബാറിലെ നാലമ്പല ദർശനത്തിനായി തീർത്ഥാടകർക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ക്ഷേത്രം ഭാരവാഹികൾ

The temple authorities have provided extensive facilities for the pilgrims to visit Nalambalam in North Malabar
നീർവേലി ശ്രീരാമ ക്ഷേത്രം , പെരിഞ്ചേരി ശ്രീ ലക്ഷ്മണ ക്ഷേത്രം, എളയാവൂർ ഭരത - ഭഗവതി ക്ഷേത്രം ,പായം ശ്രീ മഹാവിഷ്ണു ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പല ക്ഷേത്രങ്ങൾ

കണ്ണൂർ: രാമായണ മാസാചരണത്തിൻ്റെ ഭാഗമായി  നാലമ്പല ദർശനം നടത്തുന്നതിനെക്കുറിച്ച് ഭക്തജനങ്ങൾക്കായി ക്രമീകരണങ്ങൾ ഒരുക്കിയതായിക്ഷേത്ര ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽവാർത്താ സമ്മേളനത്തിൽ അറിയിച്ചു.. കർക്കടക മാസത്തിൽ വടക്കേ മലബാറിലെ നാലമ്പല ദർശനം ജൂലായ് 16 മുതൽ ആഗസ്ത് 17 വരെയാണ് നടക്കുക.

നീർവേലി ശ്രീരാമ ക്ഷേത്രം , പെരിഞ്ചേരി ശ്രീ ലക്ഷ്മണ ക്ഷേത്രം, എളയാവൂർ ഭരത - ഭഗവതി ക്ഷേത്രം ,പായം ശ്രീ മഹാവിഷ്ണു ശത്രുഘ്ന ക്ഷേത്രം എന്നിവയാണ് നാലമ്പല ക്ഷേത്രങ്ങൾ. ടൂർ ഓപ്പറേറ്റർമാർ ഇക്കാര്യങ്ങൾശ്രദ്ധിക്കണമെന്നും ദർശനസമയങ്ങളിൽ ഭക്തർക്കായിക്ഷേത്രങ്ങളിൽ ലഘു ഭക്ഷണങ്ങൾ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ  പറഞ്ഞു. 

എളയാവൂർ ദേവസ്വം ചെയർമാൻ പ്രദീപൻ , നീർമേലി ശ്രീരാമസ്വാമി ക്ഷേത്രം പ്രസിഡണ്ട് വിവി ഭാസ്കരൻ , പെരിഞ്ചേരി ദേവസ്വം ചെയർമാൻ എം ഭാസ്കരൻ , ശത്രുഘ്ന ക്ഷേത്രം സിക്രട്ടറി പി എം വിവേക്, പെരിഞ്ചേരി ദേവസ്വം പ്രസിഡണ്ട് തുഷാർ മാസ്റ്റർ എന്നിവർ വാർത്താ സമ്മേളനത്തിൽപങ്കടുത്തു...