പണിമുടക്കിയ കെ.എസ്.ആർ.ടി.സി ജീവനക്കാർ കണ്ണൂരിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി
Feb 4, 2025, 20:09 IST


കണ്ണൂർ: പണിമുടക്കിയ കെ.എസ്.ആർ.ടി.സി ജീവനക്കാർ കണ്ണൂർ ഡിപ്പോയ്ക്കു മുൻപിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്റെ നേതൃത്വത്തിൽ കെ എസ് ആർ ടി സി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ചിലും ധർണയിലും നൂറു കണക്കിനാളുകൾ പങ്കെടുത്തു.
ഡിസിസി പ്രസിഡണ്ട് അഡ്വ:മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഷിജോ തോമസ് അധ്യക്ഷത വഹിച്ചു. ടി.ഡി.എഫ് സംസ്ഥാന സെക്രട്ടറി എ. എൻ.രാജേഷ്, ഷാജി കോമത്ത്, എം.ഹാഷിം, ജയൻ കോത്തിരി, രാജു ചാത്തോത്ത്, ടി.കെ.പവിത്രൻ, എം.രാജേഷ്, സി.പൂർണിമ എന്നിവർ പ്രസംഗിച്ചു.