കുത്തുപറമ്പ് നഗരത്തിലെ ബേക്കറിയിൽ മോഷണം പൊലിസ് അന്വേഷണം ഉർജ്ജിതമാക്കി

KUTHPARANBU ROBBERY

കൂത്തു പറമ്പ്: കൂത്തുപറമ്പ് നഗരത്തിലെ  ബേക്കറിയിൽ മോഷണം നടത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. കൂത്തുപറമ്പ് - കണ്ണൂർ റോഡിൽ പ്രവർത്തിക്കുന്ന ഗ്രാൻഡ് ബേക്കറിയിലാണ് ചൊവ്വാഴ്ച്ച പുലർച്ചെ  ഒരു മണിയോടെ മോഷണം നടന്നത്.  സിസിടിവിയിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ  ഒരു യുവാവാണ് മോഷ്ടാവെന്ന് കണക്കാക്കുന്നു.10000 ത്തോളം രൂപയാണ് മോഷണം പോയതെന്നാണ് കണക്കാക്കുന്നത്. 

കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ്  മോഷ്ടാവ് അകത്ത് കടന്നത്. 10000 രൂപയുടെ നോട്ട് കെട്ടും  മേശയിൽ സൂക്ഷിച്ചിരുന്ന 3000 ത്തോളം  രൂപയും 2000 രൂപയോളം വരുന്ന കോയിന്‍സുമാണ്  നഷ്ടമായത്. മുഖം മറിച്ച് രീതിയിലാണ്  മോഷ്ടാവ് അകത്ത് കടന്നത്. രാവിലെ ഉടമസ്ഥനായ കെ എൻ സുരേഷ് ബാബു കട തുറക്കാൻ എത്തിയപ്പോഴാണ് കൂട്ട് പൊളിച്ചത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കൂത്തുപറമ്പ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൂത്തുപറമ്പ് എസ്ഐ ടി അഖിൽ  കണ്ണൂരിലെ ഡോക്സ് കോഡ് വിരൽ അടയാള വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

Tags