മരക്കാർകണ്ടിയിലും പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കണം; പരിഷത്ത്
Feb 4, 2025, 19:55 IST


കണ്ണൂർ സിറ്റി: ഇരുട്ടിൻ്റെ മറവിൽ മരക്കാർകണ്ടിയിലും പരിസരത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മരക്കാർകണ്ടി, വെത്തിലപ്പള്ളി യൂണിറ്റ് സമ്മേളനങ്ങൾ ആവശ്യപ്പെട്ടു. ടി.കെ.ദേവരാജൻ ഉദ്ഘാടനം ചെയ്തു.
കെ.റജില അധ്യക്ഷയായി. ജനു ആയിച്ചാൻകണ്ടി, ഇ.കെ.സിറാജ്, എ. നിസാറുൽ ഹസീൻ എന്നിവർ സംസാരിച്ചു. വെത്തിലപ്പള്ളി ഭാരവാഹികൾ: ടി.വി.ഹമീദ (പ്രസിഡണ്ട്), നാസർ കുനിയിലകത്ത് (സെക്രട്ടറി ). മരക്കാർകണ്ടി: കെ.രജുല (പ്രസിഡണ്ട്), എ.നിസാറുൽ ഹസീൻ (സെക്രട്ടറി)