തളിപ്പറമ്പിൽ മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തി കുട്ടിയുടെ മാലകവർന്ന സംഭവം: പ്രതികൾ നേരത്തെ സമാന കേസിൽ തലശ്ശരിയിൽ പിടിയിലായവർ

The group that broke the garlands in Taliparamba were arrested earlier in Thalassery
The group that broke the garlands in Taliparamba were arrested earlier in Thalassery

തളിപ്പറമ്പ: തളിപ്പറമ്പിൽ മരുന്ന് വാങ്ങാനെന്ന വ്യാജേനയെത്തി അമ്മയുടെ ഒക്കത്തിരുന്ന ഒരു വയസുകാരിയുടെ കഴുത്തിൽ നിന്ന് സ്വർണ മാല പൊട്ടിച്ചെടുത്ത സംഭവത്തിലെ പ്രതികൾ നേരത്തെ സമാനമായ സംഭവത്തിൽ തലശേരിയിൽ പിടിയിലായവരാണെന്ന് സൂചന. കുട്ടിയുടെ പിതാവ് ഉസാമ മൂസ നൽകിയ പരാതിയിൽ  പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയോടെയാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് എതിർ വശത്തുള്ള ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങുകയായിരുന്ന സയിദ് നഗറിലെ ഫായിദയുടെ മകളുടെ കഴുത്തിലെ മാല പൊട്ടിച്ചെടുത്തത്. ഫായിദ മരുന്ന് വാങ്ങുന്നതിനിടയിൽ മരുന്ന് വാങ്ങാനെന്ന വ്യാജേന അവരുടെ പിറകിലും സൈഡിലും രണ്ട് സ്ത്രീകൾ നിലയുറപ്പിച്ചാണ് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ മാല പൊട്ടിച്ചെടുത്തത്. 

കുഞ്ഞിൻ്റെ ചികിത്സയ്ക്കായി സഹകരണാശുപത്രിയിൽ എത്തിയതായിരുന്നു ഫായിദ. ഡോക്ടറെ കാണിച്ച ശേഷം മരുന്ന് വാങ്ങാനാണ് ഫാർമസിയിൽ എത്തിയത്. മരുന്ന് വാങ്ങിയ ശേഷം കുഞ്ഞിൻ്റെ കഴുത്തിൽ തൊട്ടപ്പോഴാണ് മാല നഷ്ട്‌ടപ്പെട്ടത് വ്യക്തമായത്. അപ്പോൾ രണ്ട് നാടോടി സ്ത്രീകളും റോഡിന് എതിർവശത്ത്  നിൽക്കുന്നുണ്ടായിരുന്നു. ഫായിദ ഇവരെ നോക്കുമ്പോഴേക്കും ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു. 

The group that broke the garlands in Taliparamba were arrested earlier in Thalassery

ഓട്ടോറിക്ഷയിൽ കയറിയ ഇവർ ഓട്ടോഡ്രൈവറെ ആരെങ്കിലും വിളിക്കുമോ എന്ന് കരുതി തന്ത്രത്തിൽ ഡ്രൈവറുടെ മൊബൈൽ വാങ്ങി ഫ്ളൈറ്റ് മോഡിലാക്കിവയ്ക്കുകയും ചെയ്‌തു. ചിറവക്കിൽ ഓട്ടോറിക്ഷയിറങ്ങി അവിടെ നിന്ന് മറ്റൊരു ഓട്ടോറിക്ഷ പിടിച്ച് കുപ്പത്തെത്തിയ ഇവർ അവിടെ നിന്ന് മറ്റൊരു ഓട്ടോറിക്ഷയിൽ പരിയാരത്തെത്തിയതായി വ്യക്തമായിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. 

എന്നാൽ പരിയാരത്ത് നിന്ന് പിന്നീട് ഇവർ എവിടേക്കാണ് മാറിയതെന്ന് വ്യക്തമല്ല. അതേസമയം ഇന്നലെ വൈകുന്നേരത്തോടെ ഇവർ കാഞ്ഞങ്ങാട് എത്തിയതായും സൂചനയുണ്ട്. ഇതേത്തുടർന്ന് തളിപ്പറമ്പ് സി.ഐ ഷാജി പട്ടേരിയുടെ നിർദേശാനുസരണം ഒരു പോലീസുകാരൻ കാഞ്ഞങ്ങാടേക്ക് പോയിട്ടുണ്ട്. 

അതേസമയം മാല പൊട്ടിക്കലിന് പിറകിൽ പ്രവർത്തിച്ച രണ്ട് സ്ത്രീകളും തലശേരിയിൽ നേരത്തെ സമാനമായ കേസിൽ പിടിയിലായ കോയമ്പത്തൂർ സ്വദേശികളായ പുനിയ (27), ഗീത(38) എന്നിവരാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. അന്ന് തലശേരി സഹകരണ ആശുപത്രിയിൽ വെച്ചാണ് ഒരു കുഞ്ഞിൻ്റെ കഴുത്തിൽ നിന്ന് അവർ ഒരു പവന്റെ സ്വർണമാല കവർന്നത്. 

ഇതിനു പിന്നാലെ മറ്റൊരു കേസിൽ പിടിയിലായി എറണാകുളം സബ് ജയിലിൽ കഴിയുമ്പോഴാണ് ആ സംഭവത്തിൽ തലശേരി പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനുശേഷം ജാമ്യത്തിലിറങ്ങിയതാണ് രണ്ടു പേരും. തിരക്കുള്ള സ്ഥലങ്ങളിലും ബസുകളിലും കയറി സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങൾ പൊട്ടിച്ച് രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.

Tags