സിസ്റ്റർ ഫ്രാൻസിസിൻ്റെ വിയോഗത്തോടെ ഓർമ്മയാകുന്നത് കേരളത്തിലെ ആദ്യ വനിതാ ആംബുലൻസ് ഡ്രൈവർ
![The first woman ambulance driver in Kerala is remembered with the death of Sister Francis](https://keralaonlinenews.com/static/c1e/client/94744/uploaded/5ec9aeaee6c4a59dfb629a0dfed87297.jpg?width=823&height=431&resizemode=4)
![The first woman ambulance driver in Kerala is remembered with the death of Sister Francis](https://keralaonlinenews.com/static/c1e/client/94744/uploaded/5ec9aeaee6c4a59dfb629a0dfed87297.jpg?width=382&height=200&resizemode=4)
തളിപറമ്പ്: സിസ്റ്റർ ഫ്രാൻസിസിൻ്റ വിയോഗത്തോടെ ഓര്‍മ്മയായത് കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവര്‍. ഞായറാഴ്ച്ച രാത്രി അന്ത്യശ്വാസം വലിച്ച പട്ടുവം ദീനസേവസഭയിലെ സിസ്റ്റര്‍ ഫ്രാന്‍സിസ് കടന്നുപോകുന്നത് കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവറെന്ന ഖ്യാതിയോടെയാണ്.
അര നൂറ്റാണ്ട് മുൻപ് സ്ത്രീകള്‍ വാഹനമോടിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായിരുന്ന 1975 കാലഘട്ടത്തില്‍ ആദ്യത്തെ ശ്രമത്തില്‍ തന്നെ ഡ്രൈവിംഗ് ടെസ്റ്റ് പാസായ മിടുക്കിൻ്റെ പേരായിരുന്നു സിസ്റ്റർ ഫ്രാൻസിസെന്ന കന്യാസ്ത്രീയുടെത്. ദീനസേവനസഭയിലെ അനാഥാലയത്തിലെ അസുഖബാധിതരായ കുട്ടികളെ ആശുപത്രിയിലെത്തിക്കാനായി അന്ന് സ്വന്തമായി ആംബുലന്‍സ് ഉണ്ടായിരുന്നു.
ആംബുലന്‍സ് അടക്കമുള്ള വലിയ വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് ആവശ്യമാണെന്നു പിന്നീടാണ് മനസിലായത്. ഇതോടെ കോഴിക്കോട് നടന്ന ടെസ്റ്റില്‍ ഇവർ ബാഡ്ജ് കരസ്ഥമാക്കി. അങ്ങനെ ഈനേട്ടം കൈവരിക്കുന്ന ആദ്യ മലയാളി വനിതയായി സിസ്റ്റര്‍ ഫ്രാന്‍സിസ് മാറി.
ഏത് പാതിരാത്രിയിലും അന്തേവാസികളെ ആശുപത്രിയിലെത്തിക്കാന്‍ സിസ്റ്റര്‍ റെഡിയായിരുന്നു.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/Diamand-cement.jpg)
നാട്ടില്‍ അവധിക്കു പോകുമ്പോള്‍ പെരുന്നാള്‍ പ്രദക്ഷിണത്തിന് ഗായകസംഘവുമായി പോകുന്ന ജീപ്പോടിക്കുന്ന സിസ്റ്ററിനെ അന്നു നാട്ടുകാര്‍ അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. ദീനസേവനസഭയുടെ നിരവധി കോണ്‍വെന്റുകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള സിസ്റ്റര്‍ പ്രാന്‍സിസ് പട്ടുവത്തെ സെന്റ് ആഞ്ജല ഹോമില്‍ വിശ്രമജീവിതം നയിച്ചുവരവെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.