തളിപ്പറമ്പ് പ്രസ്ഫോറം കുടുംബ സംഗമം ; കർണ്ണാടക സ്പീക്കർ യു.ടി ഖാദറിന്റെ സാന്നിധ്യം ശ്രദ്ധേയമായി
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് കർണാടക ആർ.ടിസി ബസ് അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കർണ്ണാടക നിയമസഭ സ്പീക്കർ യു.ടി ഖാദർ. തളിപ്പറമ്പ് പ്രസ് ഫോറം കുടുംബ സംഗമം ഉദ്ഘാടനത്തിനു ശേഷം ഭാരവാഹികൾ നൽകിയ നിവേദനത്തിന് മറുപടിയായാണ് സ്പീക്കർ ഇക്കാര്യം സൂചിപ്പിച്ചത്.
കണ്ണൂർ : തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് കർണാടക ആർ.ടിസി ബസ് അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കർണ്ണാടക നിയമസഭ സ്പീക്കർ യു.ടി ഖാദർ. തളിപ്പറമ്പ് പ്രസ് ഫോറം കുടുംബ സംഗമം ഉദ്ഘാടനത്തിനു ശേഷം ഭാരവാഹികൾ നൽകിയ നിവേദനത്തിന് മറുപടിയായാണ് സ്പീക്കർ ഇക്കാര്യം സൂചിപ്പിച്ചത്.
തളിപ്പറമ്പ് പ്രസ്ഫോറം കുടുംബ സംഗമം ബെംഗളൂരുവിൽ നടന്നു. കർണ്ണാടക നിയമസഭാ കെട്ടിടത്തോട് ചേർന്നുള്ള കോൺഫ്രൻസ് ഹാളിൽ നടന്ന സംഗമം കർണ്ണാടക നിയമസഭ സ്പീക്കർ യു.ടി ഖാദർ ഉദ്ഘാടനം ചെയ്തു.
ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു മാധ്യമ പ്രവർത്തക കൂട്ടായ്മ ബെംഗളൂരുവിലെ വിധാൻ സൗദ് കാണാൻ വരുന്നത്. മറ്റിടങ്ങളിലെ മാധ്യമ കൂട്ടായ്മകളും ഇവിടെ സന്ദർശിക്കണം എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ബെംഗളൂരു ഐ.ടി വ്യാവസായിക ഹബ് എന്നത് പോലെ നിരവധി ഹിംസ്റ്റോറിക്കൽ, ടൂറിസ്റ്റ് സ്പോട്ടുകൾ ഉണ്ടെന്നും സ്പീക്കർ പറഞ്ഞു.
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നും ബെംഗളൂരുവിലേക്ക് ഒരു കർണ്ണാടക ആർ.ടി.സി ബസ് റൂട്ട് ആരംഭിക്കണമെന്ന് തളിപ്പറമ്പ് പ്രസ് ഫോറം മുന്നോട്ട് വച്ച ആവശ്യം അനുഭാവ പൂർവ്വം പരിഗണിക്കുകയും അപ്പോൾ തന്നെ വിഷയം കർണ്ണാടക ആർ.ടി.സിയുമായി ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും ചെയ്തു.
കേരളവുമായി വളരെ ഊഷ്മളമായ ബന്ധമാണ് കർണ്ണാടകയ്ക്ക് ഉള്ളത്. രണ്ട് സംസ്ഥാനത്തെ വകുപ്പുകൾ സംയുക്തമായി തീരുമാനിച്ചാൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്നും കർണാടക ആർ.ടി.സി ബസ് ട്രിപ്പ് തുടങ്ങാൻ സാധിക്കുമെന്നും സ്പീക്കർ യു.ടി ഖാദർ പറഞ്ഞു.
തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡൻ്റ് എം.കെ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. രഞ്ജിത്ത്, ബി.കെ ബൈജു, പി രവി, ഐ. ദിവാകരൻ, വിമൽ ചേടിച്ചേരി, കെ ബിജുനു, പ്രമോദ് ചേടിച്ചേരി, ടി വി രവിചന്ദ്രൻ, എം ആർ മണി ബാബു, യൂനസ് ഹൈവേ, തുടങ്ങിയവർ സംസാരിച്ചു. പ്രസ് ഫോറം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.