'തപസ്യ' സംസ്ഥാന പഠന ശിബിരം 11,12 തീയതികളില്‍ മാടായിപ്പാറയില്‍ നടക്കും

'തപസ്യ' സംസ്ഥാന പഠന ശിബിരം 11,12 തീയതികളില്‍ മാടായിപ്പാറയില്‍ നടക്കും
'Tapasya' state study camp to be held in Madayippara on 11th and 12th
'Tapasya' state study camp to be held in Madayippara on 11th and 12th

                              
കണ്ണൂര്‍: കേരളത്തിലെ കലാസാഹിത്യ രംഗത്ത് കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലമായി ചാലകശക്തിയായി വര്‍ത്തിക്കുന്ന തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന പഠന ശിബിരം 11,12 തീയതികളില്‍ മാടായിപ്പാറയില്‍ നടക്കും. സുവര്‍ണോത്സവ ആഘോഷങ്ങളുടെ ഇടയിലാണ് ഈ വര്‍ഷത്തെ പഠനശിബിരം. മാടായിപ്പാറ കമ്മ്യൂണിറ്റി സെന്ററിലാണ് (എ.വി. നാരായണന്‍കുട്ടി നഗര്‍) നടക്കുന്ന ശിബിരം 11ന് രാവിലെ പത്മശ്രീ അപ്പുക്കുട്ട പൊതുവാളും  പത്മശ്രീ എസ്.ആര്‍.ഡി. പ്രസാദും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍  മാരിത്തെയ്യം ആചാരസ്ഥാനികന്‍ തെക്കന്‍ ഗോപാലന്‍ പൊള്ള, കണ്ടല്‍ സംരംക്ഷകന്‍ രഘുനാഥ് പൊക്കുടന്‍, ദേവക്കൂത്ത് കോലധാരി എം.വി. അംബുജാക്ഷി,  മാധ്യമ പ്രവര്‍ത്തകന്‍ മനോഹരന്‍ വെങ്ങര എന്നിവരെ ആദരിക്കും. സാഹിത്യ നിരൂപകന്‍ ഡോ. റഷീദ് പാനൂര്‍ ആശംസയര്‍പ്പിക്കും. 

tRootC1469263">

11.30 മുതല്‍ 01.30 വരെയുള്ള രണ്ടാം സഭയില്‍ 'തപസ്യയുടെ തനിമയും സാധ്യതകളും' എന്ന വിഷയത്തില്‍ തപസ്യ കേന്ദ്രഭരണസമിതി അംഗം എം. സതീശന്‍ സംസാരിക്കും. തപസ്യ ഉപാധ്യക്ഷന്‍ ഐ.എസ്. കുണ്ടൂര്‍ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 3.45 വരെ നടക്കുന്ന മൂന്നാം സഭയില്‍ 'ഭാരതീയ കലാസാഹിത്യ ദര്‍ശനം' എന്ന വിഷയത്തില്‍ ഡോ. ലക്ഷ്മി ശങ്കര്‍ വിഷയം അവതരിപ്പിക്കും. ഡോ. വി. സുജാത അധ്യക്ഷത വഹിക്കും. വൈകുന്നേരം 4 മണിമുതല്‍ 5 മണിവരെ  നടക്കുന്ന നാലാംസഭയോടനുബന്ധിച്ച് 'തപസ്യയുടെ സുവര്‍ണോത്സവം' എന്ന വിഷയം കേന്ദ്രഭരണസമിതി അംഗം എം. ശ്രീഹര്‍ഷന്‍ അവതരിപ്പിക്കും. തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ പ്രൊഫ. ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. 6.30 മുതല്‍ 07.30 വരെ നടക്കുന്ന അഞ്ചാംസഭയില്‍ 'മാടായിപ്പാറയുടെ സാംസ്‌കാരിക ചരിത്രവും ജൈവവൈവിധ്യങ്ങളും' എന്ന വിഷയം പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഞ്ഞികൃഷ്ണന്‍ അരയമ്പത്ത് അവതരിപ്പിക്കും. തപസ്യ സംസ്ഥാന ഉപാധ്യക്ഷന്‍ യു.പി. സന്തോഷ് അധ്യക്ഷത വഹിക്കും. രാത്രി 8 മണിമുതല്‍ കലാപരിപാടികള്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കല്ലറ അജയന്‍ ഉദ്ഘാടനം ചെയ്യും. ഉപാധ്യക്ഷ രജനി സുരേഷ് അധ്യക്ഷത വഹിക്കും. 

12ന് രാവിലെ 8.30 മുതല്‍ 10.00 വരെ നടക്കുന്ന ആറാം സഭയില്‍ 'തപസ്യയുടെ സാംസ്‌കാരിക ഇടപെടലുകള്‍' എന്ന വിഷയം ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അവതരിപ്പിക്കും. ഡോ. കുമുള്ളി ശിവരാമന്‍ അധ്യക്ഷത വഹിക്കും. 11 മുതല്‍ 12.30 വരെ സംഘടനചര്‍ച്ച നടക്കും. ആര്‍എസ്എസ് ഉത്തര പ്രാന്ത ബൗദ്ധിക് പ്രമുഖ് എം. ബാലകൃഷ്ണന്‍ സംസാരിക്കും. തപസ്യ സംസ്ഥാന സംഘടനസെക്രട്ടറി  സി. റജിത് കുമാര്‍ അധ്യക്ഷത വഹിക്കും. 12.30ന് സമാപന സഭയില്‍ ആര്‍എസ്എസ് ഉത്തര കേരള പ്രന്ത സംഘചാലക്  അഡ്വ. കെ.കെ. ബാലറാം മുഖ്യപ്രഭാഷണം നടത്തും. പ്രഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിക്കും. അനൂപ് കുന്നത്ത്, ജി.എം.മഹേഷ് എന്നിവര്‍ സംസാരിക്കും. ശിബിരത്തില്‍ കേരളത്തിലെ നൂറിലേറെ യൂണിറ്റുകളില്‍ നിന്നായി 250 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് യു.പി. സന്തോഷ്, സ്വാഗതസംഘം ചെയര്‍മാന്‍ രവീന്ദ്രനാഥ് ചേലേരി, ജനറല്‍ കണ്‍വീനര്‍ ഇ.എം. ഹരി എന്നിവര്‍ സംബന്ധിച്ചു.

Tags