കണ്ണൂരിൽ ഭാര്യയെ മർദ്ദിച്ചു കൊന്ന കേസിൽ തമിഴ്നാട് സ്വദേശിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു
കണ്ണൂർ: ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെറുകുന്നിൽ വാടകയ്ക്ക് താമസിക്കുന്ന ' തമിഴ്നാട് കടലൂർ സ്വദേശിനി മഞ്ജുമായയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് കടലൂർ സ്വദേശി മണികണ്ഠൻ സുബ്രമ്യണ്യനെ തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ്
കോടതിശിക്ഷിച്ചത്.
ചെറുകുന്ന് കെ.വി.ആർ. ഓഡിറേറാറിയത്തിനടുത്ത് വാടക കെട്ടിടത്തിൽ താമസിക്കുകയായിരുന്ന തമിഴ്നാട് കടലൂർ സ്വദേശിനി മജ്ഞുമായയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് കടലൂർ സ്വദേശി മണികണ്ഠൻ സുബ്രമ്യണ്യനെ ജീവപര്യന്തം തടവിനും അറുപതിനായിരം രൂപ പിഴയും അടയ്ക്കാൻതലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസാണ് ശിക്ഷ വിധിച്ചത്.
പ്രതി പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷവും രണ്ട് മാസവും അധിക ശിക്ഷ അനുഭവിക്കണം. '2017 മാർച്ച് 16 ന് അർദ്ധരാത്രിയോടെയായിരുന്നു സംഭവം. മറെറാരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ. ഇ. ജയറാംദാസ് ഹാജരായി.