തളിപ്പറമ്പിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

taliparamb ganja case
taliparamb ganja case

തളിപ്പറമ്പ് : തളിപ്പറമ്പില്‍ എക്‌സൈസിന്റെ മിന്നല്‍ പരിശോധനയിൽ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍.എക്‌സൈസ് റെയ്ഞ്ച് അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ അഷ്‌റഫ് മലപ്പട്ടവുവും സംഘവും തളിപ്പറമ്പ് ടൗണ്‍, മന്ന, സയ്യിദ്‌നഗര്‍, കാഞ്ഞിരങ്ങാട് ഭാഗങ്ങളില്‍ ഇന്നലെ രാത്രിനടത്തിയ മിന്നല്‍ റെയിഡിലാണ് 30 ഗ്രാം കഞ്ചാവുമായി 2 പേര്‍ പിടിയിലായത്.

ബിഹാര്‍ സ്വദേശികളായ മുഹമ്മദ് ആഷിഫ് (26), മുഹമ്മദ് റിങ്കു(37) എന്നിവരാണ് പിടിയിലായത്. അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി.പി. മനോഹരന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.വി.നികേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.വി.ശ്യാംരാജ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.വി.സുനിത എന്നിവരും റെയിഡില്‍ പങ്കെടുത്തു.

Tags