തളിപ്പറമ്പിൽ ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് തണൽ കുടുംബ സംഗമം നടന്നു

Taliparamba    Daya Rehabilitation Trust Tanal Kudumba Sangam was held
Taliparamba    Daya Rehabilitation Trust Tanal Kudumba Sangam was held

കണ്ണൂർ : ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് തണൽ കുടുംബ സംഗമം ഏഴാംമയിൽ ഹജ്മൂസ് ഓഡിറ്റോറിയത്തിൽ നടന്നു.എ ബി സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു.മികച്ച സാമൂഹിക ഘടനയെ വാർത്തെടുക്കുന്നതിൽ സ്ത്രീകളുടെ പങ്ക് ഏറെ വലുതാണ്.സമൂഹിക പുരോഗതിയിൽ സർക്കാറുകളെ മാത്രം ആശ്രയിക്കാതെ  കൂട്ടായ്മകൾ മുന്നോട്ട് വരണമെന്നും വിദ്യാഭ്യാസമെന്നത് ഉത്തമ സമൂഹത്തെ വാർത്തെടുക്കുന്നതാവണമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് കെ മുഹമ്മദ്‌ മദനി പറഞ്ഞു .ഏഴാംമൈലിൽ ഡയാലിസിസ് രോഗികൾക്ക് ആശ്വാസമായി തണൽ തപസ് സെന്റർ 10 വർഷമായി പ്രവർത്തിക്കുന്നു.

Taliparamba    Daya Rehabilitation Trust Tanal Kudumba Sangam was held

അഗതിമന്ദിരങ്ങൾ, ഡയാലിസിസ് സെന്ററുകൾ, ഭിന്നശേഷി പുനരധിവാസ കേന്ദ്രങ്ങൾ, ഇന്ത്യയിലെ തെരുവുകളിലും ചേരികളിലും ഉള്ള കുട്ടികളുടെ പഠനം മുൻനിർത്തിയുള്ള സ്കൂളുകൾ, വിവിധ കാരണങ്ങളാൽ ശരീരം തളർന്ന കിടപ്പിലായവരുടെ പുനരധിവാസമുറപ്പാക്കുന്ന ന്യൂറോ റിഹാബിലിറ്റേഷൻ യൂണിറ്റുകൾ, ഫാർമസി ഔട്ട്ലെറ്റുകൾ,ഇന്ത്യയിലെ തെരുവുകളിൽ കുട്ടികളും വൃദ്ധരും ഉൾപ്പെടുന്ന സഹോദരങ്ങൾക്കുള്ള ഭക്ഷണപ്പൊതി വിതരണം,പാലിയേറ്റീവ് കെയർ,കുടിനീര് ലഭ്യമാക്കുന്ന പദ്ധതി, 1400 കുടുംബങ്ങൾക്ക് വീട് തുടങ്ങിയ പല പ്രവർത്തനങ്ങളുമായി തണൽ മുന്നോട്ടുപോവുകയാണ്. 

ചടങ്ങിൽ പ്രസിഡന്റ് എസ് പി അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.വിവിധ സെഷനുകളിൽ തണൽ സെൻട്രൽ കമ്മറ്റി ചെയർമാൻ ഡോ ഇദ്രീസ്, നജീബ് കുറ്റിപ്പുറം,പി കെ നവാസ് എന്നിവർ ക്ലാസെടുത്തു.സി സി ശ്രീധരൻ,സി അബ്ദുൽ കരീം,തേജസ് ഗ്രൂപ്പ് എം ഡി കെ പി അഷ്റഫ്,എ ബി സി ഡയറക്ടർ കെ അബ്ദുൽ വാഹിദ്,കെ സാജിദ,ഷമീന ,ബി പി ഗഫൂർ ഹാജി എന്നിവർ പങ്കെടുത്തു.സെക്രട്ടറി കെ വി ടി മുഹമ്മദ്‌ കുഞ്ഞി,കെ എസ് റിയാസ്,ജനറൽ കൺവീനർ കെ പി സി ഹാരിസ്,മൊയ്തു പാറമ്മൽ എന്നിവർ സംസാരിച്ചു.

Tags