തളിപ്പറമ്പ വൈ എം സി എ ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു
Jan 1, 2025, 16:20 IST
തളിപ്പറമ്പ: തളിപ്പറമ്പ വൈ എം സി എയുടെ ക്രിസ്മസ്-പുതുവത്സരാഘോഷം പുഷ്പഗിരി വൈ എം സി എ ഹാളിൽ നടന്നു. തളിപ്പറമ്പ സെൻ്റ് മേരീസ് ഇടവക വികാരി ഫാദർ മാത്യു ആശാരിപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് ജോൺ പേട്ടയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാദർ സെബാസ്റ്റ്യൻ, ഷാജി വലിയ മുർത്താങ്കൽ, ബാബു മണ്ണനാൽ , മാത്യു വട്ടക്കുന്നേൽ, സജി ആലപ്പാട്ടുക്കുന്നേൽ എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ കുടുംബ സംഗമം, കലാപരി പരിപാടികൾ, പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, ഗാനമേള എന്നിവ അരങ്ങേറി.