തളിപ്പറമ്പ് സെൻ്റ് മേരീസ് ഫൊറോന തീർത്ഥാടന കേന്ദ്രം തിരുനാൾ മഹോത്സവം 3 മുതൽ 12 വരെ നടക്കും
തളിപ്പറമ്പ്: സെൻ്റ് മേരീസ് ഫൊറോന തീർത്ഥാടന കേന്ദ്രത്തിൽ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബ സ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവം ജനുവരി മൂന്ന് മുതൽ 12 വരെ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്നാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് വികാരി ഫാ. മാത്യു ആശാരിപ്പറമ്പിൽ കൊടിയുയർത്തും.
തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന വിവിധ ചടങ്ങുകൾക്ക് ഫാ.ജയിംസ് മേലേടത്ത്, ഫാ. അഖിൽ മുക്കുഴി, ഫാ. തോമസ് തയ്യിൽ, ഫാ. ഡെന്നീസ് നെല്ലിത്താന, ഫാ. തോമസ് പട്ടാങ്കുളം, ഫാ. നരിക്കുഴി , ഫാ. മാത്യു വേങ്ങക്കുന്നേൽ, ഫാ. ജോർജ് പുഞ്ചത്തറപ്പേൽ എന്നിവർ കാർമ്മികത്വം വഹിക്കും. 10 ന് രാത്രി ഏഴ് മണിക്ക് കലാ സന്ധ്യയും ഉണ്ടാകും.
11ന് വൈകുന്നേരം നാല് മണിക്ക് ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ജേക്കബ് വെണ്ണായപ്പള്ളിൽ കാർമ്മികനാകും. ആറ് മണിക്ക് നഗരപ്രദക്ഷിണം. രാത്രി എട്ട് മണിക്ക് സമാപന ആശീർവാദം. തുടർന്ന് വാദ്യ വിസ്മയം. 12ന് രാവിലെ ഒമ്പതിന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. സ്റ്റാനി ആനികുത്തിയിൽ കാർമ്മികത്വം വഹിക്കും. ഉച്ചക്ക് 12.30ന് സമാപന ആശീർവാദം നടക്കും.
വാർത്താസമ്മേളനത്തിൽ ഫാ. മാത്യു ആശാരിപ്പറമ്പിൽ, മാത്യു മൂന്നനാൽ, ജോസ് ചുക്കനാനി, മാത്യു കൊട്ടാരം എന്നിവർ പങ്കെടുത്തു.