തളിപ്പറമ്പ നഗരസഭ വയോജന സംഗമവും 80 വയസ്സ് കഴിഞ്ഞവരെ ആദരിക്കൽ ചടങ്ങും നടത്തി

Taliparamba Municipality held a meeting for the elderly and a ceremony to honor those over 80 years of age
Taliparamba Municipality held a meeting for the elderly and a ceremony to honor those over 80 years of age

തളിപ്പറമ്പ  :തളിപ്പറമ്പ നഗരസഭ വയോജന സംഗമവും 80 വയസ്സ് കഴിഞ്ഞവരെ ആദരിക്കൽ ചടങ്ങും നടത്തി. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ വയോജന സംഗമം വൈസ് ചെയർമാൻ  കല്ലിങ്കീൽ പദ്മനാഭന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭയിലെ എല്ലാ വാർഡിലെയും 80 വയസ്സ് കഴിഞ്ഞവരെ ആദരിച്ചു.

tRootC1469263">


ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ എം.കെ.ഷബിത,പി.റജില,നബീസ ബീവി,പി.പി.മുഹമ്മദ് നിസാർ,കെ.പി.ഖദീജ,കൗൺസിലർ കുഞ്ഞിരാമൻ .ഇ,എന്നിവർ സംസാരിച്ചു.കൗൺസിലർമാരായമുഹമ്മദ് കുഞ്ഞി കെ.എം,സി.മുഹമ്മദ് സിറാജ്,രമേശൻ.കെ ,റഹ്മത്ബീ ഗം,റസിയ.കെ.പി,സി.പി.മനോജ്,വനജ.ഡി,വത്സല,വാസന്തി.പി.വി,ഷൈനി.പി എന്നിവരും കുടുംബശ്രീ പ്രവർത്തകരും,അംഗൻവാടി പ്രവർത്തകരും പങ്കെടുത്തു.എല്ലാ വാർഡിലെയും വയോജനങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.ചടങ്ങിൽ ഐ സി ഡി എസ് സൂപ്പർ വൈസർ സ്മിത.കെ.കുന്നിൽ സ്വാഗതവും,സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ നന്ദിയും പറഞ്ഞു

Tags