തീപ്പിടിത്തത്തിൽ സർവ്വതും നശിച്ച തളിപ്പറമ്പ് കെ.വി കോംപ്ലക്‌സില്‍ വ്യാപാരികൾ ശുചീകരണം തുടങ്ങി

തീപ്പിടിത്തത്തിൽ സർവ്വതും നശിച്ച തളിപ്പറമ്പ് കെ.വി കോംപ്ലക്‌സില്‍ വ്യാപാരികൾ ശുചീകരണം തുടങ്ങി
Traders have started cleaning up the Taliparamba KV Complex, where everything was destroyed in the fire.
Traders have started cleaning up the Taliparamba KV Complex, where everything was destroyed in the fire.

തളിപ്പറമ്പ്: തീപിടുത്തം നടന്ന തളിപറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ കെ.വി.കോംപ്ലക്‌സില്‍ ശുചീകരണ പ്രവൃത്തികള്‍ തുടങ്ങി.ഇന്ന് പുലര്‍ച്ചെ അഞ്ചുമതല്‍ തന്നെ വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നു വരുന്നത്.

tRootC1469263">

കത്തിനശിച്ചുപോയ കടകളുടെ ഉടമസ്ഥരും വ്യാപാരിവ്യവസായി ഏകോപനസമിതി തളിപ്പറമ്പ് യൂണിറ്റ്എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്നാണ് ശുചീകരണം നടത്തുന്നത്.വിവിധ സ്ഥാപനങ്ങളില്‍ അവശേഷിച്ച സാധനങ്ങളാണ് ആദ്യം നീക്കം ചെയ്തത്. തുടര്‍ന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യും.
തളിപറമ്പ് നഗരസഭാ കൗണ്‍സിലര്‍മാര്‍ പൊലീസ് എന്നിവരുടെ സാന്നിധ്യത്തില്‍ നൂറിലേറെ വ്യാപാരികളാണ് ശുചീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.ഇന്നലെ നഗരസഭാ സെക്രട്ടെറി ശുചീകരണം അനുവദിക്കാത്തിനെ ചൊല്ലി കൗണ്‍സില്‍ യോഗത്തിലും സെക്രട്ടെറിയുടെ ഓഫീസിലും വാക്കേറ്റവും സംഘര്‍ഷവും നടന്നിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം 4.55 നാണ് തീപിടുത്തം നടന്നത്. ഇത്രയും ദിവസമായി മാലിന്യങ്ങള്‍ ഇവിടെ കൂടിക്കിടക്കുകയായിരുന്നു.
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമം അനുശാസിക്കുന്ന വിധത്തില്‍ മാത്രമേ ശുചീകരണപ്രവൃത്തി അനുവദിക്കൂവെന്നായിരുന്നു. നഗരസഭ സെക്രട്ടറിയുടെ നിലപാട്. എന്നാൽ ഇതു സർക്കാർ നിലപാടുകൾക്ക് വിരുദ്ധമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു. വിവാദങ്ങൾക്കിടെയാണ് ശുചീകരണ പ്രവ്യത്തി തുടങ്ങിയത്.

Tags