തളിപ്പറമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചെലവൂർ വേണു അനുസ്മരണവും പുസ്തക പ്രകാശവും സംഘടിപ്പിച്ചു

chelavoor

തളിപ്പറമ്പ്: തളിപ്പറമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചെലവൂർ വേണു അനുസ്മരണവും പുസ്തക പ്രകാശവും സംഘടിപ്പിച്ചു. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാളും, ഫിലിം സൊസൈറ്റി ഫെഡറേഷൻ മുഖമാസികയായ ദൃശ്യതാളത്തിന്റെ പത്രാധിപരുമായിരുന്നു ചെലവൂർ വേണു.

സത്യസായി ഹോമിയോ ക്ലിനിക് മിനി ഹാളിൽ നടന്ന ചടങ്ങിൽ ഷെറി ഗോവിന്ദ് അധ്യക്ഷത വഹിച്ചു. ഫിലിം സൊസൈറ്റി ഫെഡറേഷൻ ആർ സി മെമ്പർ സി  മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡ് ജേതാവും, നിരവധി സിനിമാധിഷ്ടിത ഗ്രന്ഥങ്ങളുടെ കർത്താവും, നിരൂപകനുമായ പി കെ സുരേന്ദ്രന്റെ നിലവിളികളും നിശബ്ദതയും എന്ന സിനിമാ പഠന ഗ്രന്ഥം പ്രകാശനം ചെയ്തു.

പു ക സ ജില്ലാ പ്രസിഡണ്ടും എഴുത്തുകാരനുമായ ടി പി വേണുഗോപാലൻ ചലചിത്ര സംവിധായകൻ ഷെറി ഗോവിന്ദന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ജയേഷ് കെ പരമേശ്വരൻ സ്വാഗതവും അജിത്ത് കൂവോട് നന്ദിയും പറഞ്ഞു .

Tags