തളിപ്പറമ്പ് നഗരത്തിലെ തീ പിടിത്തം ; നഗരസഭ കൗൺസിലിൽ യോഗത്തിൽ ശുചീകരണത്തെ ചൊല്ലി വാക്കേറ്റം
തളിപ്പറമ്പ് : തളിപ്പറമ്പ് നഗരത്തിലെ തീ പിടിത്തത്തെ തുടർന്ന് നശിച്ച കെ.വി കോംപ്ലക്സിലെ ശുചീകരണത്തെ ചൊല്ലി നഗരസഭ കൗൺസിലിൽ യോഗത്തിൽ ആശയകുഴപ്പം. ഏറെ വാഗ്‌വാദങ്ങൾക്ക് ശേഷം ചൊവാഴ്ച രാവിലെ മുതൽ തീ പിടിത്തമുണ്ടായ കെ വി കോംപ്ലക്സിൽ ശുചീകരണം നടത്താൻ കൗൺസിൽ യോഗം തീരുമാനിച്ചു.
tRootC1469263">കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കെ.വി കോംപ്ലക്സിൽ വൻ അഗ്നിബാധയുണ്ടായത്. കത്തിനശിച്ച ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ അതേ നിലയിൽ കിടക്കുകയാണ്. ഇവയിൽ നിന്നും ദുർഗന്ധമുയരാൻ തുടങ്ങിയിട്ടുണ്ട്. എത്രയും വേഗത്തിൽ ശുചീകരണം നടത്തുന്നതിനെ കുറിച്ച് ആലോചിക്കാനാണ് ഇന്നലെ അടിയന്തിര യോഗം വിളിച്ചു ചേർത്തത്. അടിയന്തിരമായി അവശിഷ്ടങ്ങൾ നീക്കം ചെയ്ത് തീ പിടുത്തം ഉണ്ടായ കോംപ്ലക്സ് ശുചീകരിക്കണമെന്ന കാര്യത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി നിന്നു.

എന്നാൽ നഗരസഭാ സെക്രട്ടറിയുടെ നിലപാടാണ് ശുചീകരണം വൈകിപ്പിച്ചതെന്ന് ഭരണപക്ഷം വിമർശിച്ചതോടെ അടിയന്തിരമായി ശുചികരിക്കുന്നതിനൊപ്പം നിയമപരമായ നടപടികൾ പാലിക്കണമെന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചു. ഇത് ഏറെ നേരം ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി. ഒടുവിൽ നഗരസഭാ സെക്രട്ടറി കെ.പി സുബൈർ തീ പിടുത്തമുണ്ടായ നിമിഷം മുതൽ സ്വീകരിച്ച നടപടികൾ കൗൺസിലിന് മുന്നിൽ വിശദീകരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ തീ പിടിത്തം ഉണ്ടായ വാർഡിലെ കൗൺസിലർ സഹകരിക്കാത്തതിനാൽ മറ്റൊരു കൗൺസിലറെ വിളിച്ച് നിർദ്ദേശങ്ങൾ നൽകിയെന്ന് സെക്രട്ടറി വിശദീകരിച്ചത് വീണ്ടും വാക്കേറ്റത്തിനിടയാക്കി.

മാലിന്യം നീക്കം ചെയ്യുന്നതിനും പുനരധിവാസമുൾപ്പെടെ നടപ്പിലാക്കുന്നതിനുമായി തയ്യാറാക്കിയ റിപ്പോർട്ട് കൗൺസിൽ അംഗീകരിച്ചാൽ നടപടിക്രമങ്ങൾ പാലിച്ച് മാലിന്യം നീക്കം ചെയ്യുന്നത് തുടങ്ങാമെന്ന് സെക്രട്ടറി അറിയിച്ചു. എല്ലാ അംഗങ്ങളും ഈ നിർദ്ദേശം അംഗീകരിച്ചു. തുടർന്ന് ഇന്ന് രാവിലെ മുതൽ കെ.വി കോംപ്ലക്സ് ശുചീകരണം ആരംഭിക്കാനും ചെലവ് നഗരസഭാ ഓൺഫണ്ടിൽ നിന്നും അനുവദിക്കാനും 10 ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് കത്ത് നൽകാനും തീരുമാനിച്ച് കൗൺസിൽ യോഗം പിരിഞ്ഞു. നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷയായി. വൈസ് ചെയർപേഴ്സൺ കല്ലിങ്കീൽ പത്മനാഭൻ, എം.കെ ഷബിത, നബീസ ബീവി, പി.പി മുഹമ്മദ് നിസാർ, പി.സി നസീർ, ഒ. സുഭാഗ്യം, സി.വി ഗിരീശൻ, കെ.എം ലത്തീഫ്, എം.പി സജീറ, വൽസരാജൻ, പി.വി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
.jpg)

