തളിപ്പറമ്പ് നഗരത്തിൽ വൻ തീപ്പിടുത്തം:കടകൾ കത്തി നശിച്ചു

Major fire breaks out in Taliparamba city: Shops destroyed
Major fire breaks out in Taliparamba city: Shops destroyed

ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ  കടകൾക്കാണ് തീ പിടിച്ചത്

തളിപറമ്പ് : തളിപ്പറമ്പ് നഗരത്തിൽ കടകൾക്ക് തീപ്പിടിച്ചു.ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ  കടകൾക്കാണ് തീ പിടിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം.ഫയർഫോഴ്സ് എത്തി  തീ അണക്കാൻ ശ്രമിക്കുന്നു നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുന്നുണ്ട്.കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി 6 ഫയർ യൂണിറ്റുകൾ ഉടനെത്തന്നെ തളിപ്പറമ്പിൽ എത്തും എന്നാണ് വിവരം.

tRootC1469263">

കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് ആദ്യം തീപടർന്നതെന്നാണ് വിവരം. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം. തീപ്പിടുത്തത്തില്‍ ഇതുവരെ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന് അകത്ത് ആരെങ്കിലും ഉണ്ടോ എന്ന സംശയം ചില നാട്ടുകാര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

Major fire breaks out in Taliparamba city: Shops destroyed

Major fire breaks out in Taliparamba city: Shops destroyed

Major fire breaks out in Taliparamba city: Shops destroyed

Tags