തളിപ്പറമ്പിൽ ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
Oct 20, 2025, 09:14 IST
തളിപ്പറമ്പ്: യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു.കുപ്പം മദിന നഗറിലെ കെ.എം.സിദീഖിന്റെയും ഞാറ്റുവയല്‍ സ്വദേശി മുംതാസിന്റെയും മകന്‍ ഷാമിലാണ് മരിച്ചത്.തളിപ്പറമ്പ് -ആലക്കോട് റോഡില്‍ അണ്ടിക്കളം കയറ്റത്തില്‍ വെച്ചുണ്ടായ അപകടത്തിലാണ് അന്ത്യം.
കൂട്ടുകാരനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷീമിലിനെ ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തുകയായിരുന്നു.നിര്‍ത്താതെ പോയ ഓട്ടോറിക്ഷ പൊലിസ് പിടികൂടിയതായാണ് വിവരം.സി.എച്ച്.റോഡിലെ കുട്ടാമി ഹംസയുടെ ചെറുമകനാണ് അപകടത്തിൽ മരിച്ച യുവാവ്.അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് സയ്യിദ് നഗറിലെ ഫസലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
tRootC1469263">.jpg)

