തളിപ്പറമ്പിൽ ആരോഗ്യവകുപ്പ് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം ; മേൽ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലമെന്ന് പരാതി


ഒടുവള്ളിയിൽ ചെയ്യവെയുണ്ടായ ദുരനുഭവമാണ് ഇവരുടെ ആത്മഹത്യയിലേക്ക് കലാശിച്ചത്. ഇതു സംബന്ധിച്ച് ഡി.എം.ഒയ്ക്ക് ഇവർ ആത്മഹത്യക്ക് മുമ്പ് വിശദമായി കത്ത് എഴുതി വെച്ചിട്ടുണ്ടായിരുന്നു.
തളിപ്പറമ്പ് : കരിമ്പം ഒറ്റപ്പാല നഗറിലെ കെ.പി ഉഷാകുമാരി(55) ജീവനൊടുക്കിയത് മേൽ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണെന്ന് പരാതി. ദീർഘകാലം ഒടുവള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലാർക്കായിരുന്ന ഉഷാകുമാരിയെ അടുത്തകാലത്ത് കുടിയാൻമലയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ജോലിയിൽ പ്രവേശിച്ചെങ്കിലും ശാരീരിക പ്രശ്നത്താൽ ലീവിലായിരുന്നു.
ഒടുവള്ളിയിൽ ചെയ്യവെയുണ്ടായ ദുരനുഭവമാണ് ഇവരുടെ ആത്മഹത്യയിലേക്ക് കലാശിച്ചത്. ഇതു സംബന്ധിച്ച് ഡി.എം.ഒയ്ക്ക് ഇവർ ആത്മഹത്യക്ക് മുമ്പ് വിശദമായി കത്ത് എഴുതി വെച്ചിട്ടുണ്ടായിരുന്നു. ഈ കത്ത് തളിപ്പറമ്പ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .
മേൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇവർ ഉന്നയിച്ചത്. ഫണ്ട് തിരിമറിയിൽ ഇവരെ പങ്കാളിയാക്കാൻ ശ്രമിച്ചെന്നും
ഇതിന് കൂട്ടുനിൽക്കാത്ത വിരോധത്തിന് തന്റെ സ്വയം വിരമിക്കൽ അപേക്ഷക്ക് ആവശ്യമായ രേഖകൾ പോലും ഇവർ തടഞ്ഞുവെക്കുന്നുവെന്നാണ് മുഖ്യ ആരോപണം. ഈ കാര്യം നേരത്തെ തന്നെ ഇവർ എൻ. ജി.ഒ യൂണിയൻ നേതൃത്വത്തെയും അറിയിച്ചിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയതിനു ശേഷം പോലീസിനെ സമീപിക്കാൻ ഒരുങ്ങുകയാണ്.