എം ടി അനുദിനം വളർന്നുകൊണ്ടിരുന്ന എഴുത്തുകാരൻ: ടി.പത്മനാഭന്‍
കണ്ണൂർ : 97 വയസിലും കഥയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചെറിയ ലോകമാണ് എന്റേതെങ്കിൽ എം ടി വാസുദേവൻ നായരുടെ സാഹിത്യ ജീവിതം കഥ, നോവൽ, നാടകം, തിരക്കഥാകൃത്ത്, തുടങ്ങി സംവിധായകൻ വരെ എത്തിനിൽക്കുന്ന അനുദിനം വളർന്നുകൊണ്ടിരുന്നതായിരുന്നുവെന്ന പ്രശസ്ത എഴുത്തുകാരൻ ടി.പത്മനാഭന്‍. തലശ്ശേരി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി എം ടി വാസുദേവൻ നായർക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള 'കാലം' മായാചിത്രങ്ങള്‍'എന്ന ഫോട്ടോ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യുതു സംസാരിക്കുകയായിരുന്നു അദ്ദേഹം. എംടിക്കൊപ്പമുള്ള ആദ്യകാലത്തെ ഊഷ്മളമായ ജീവിതാനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. ആദ്യകാല സിനിമയായ നിർമ്മാല്യത്തിൽ അതിശക്തമായ രംഗങ്ങൾ എം ടി ആവിഷ്കരിച്ചിട്ടുണ്ട്.
tRootC1469263">ദശകങ്ങൾക്കു മുൻപ് അത്തരം ഒരു സിനിമ എടുത്തത് ഇന്ന് ചിന്തിക്കാൻ കൂടി സാധിക്കില്ല, ഈ കാലഘട്ടത്തിൽ സിനിമകൾ നിർമ്മിക്കുന്നതിന് മുന്നെ തന്നെ സെൻസർ ബോർഡിന് നൽകേണ്ട സ്ഥിതിയാണ്.എന്തു പേരിടണമെന്നും ഭക്ഷണം, വസ്ത്രം തുടങ്ങി ഒരുപാട് കടമ്പകൾ കടന്നിട്ടാണ് സിനിമ രൂപപ്പെടുന്നതെന്നും പറഞ്ഞു. താൻ കഥയിൽ മാത്രം ഒതുങ്ങി നിന്നുവെങ്കിലും താൻ അതിൽ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.മനുഷ്യ മനസ്സിന്റെ ആഴങ്ങളിലേക്ക് വെളിച്ചം വീശിയ എം ടി യുടെ കഥകളും കഥാപാത്രങ്ങളും മലയാളികളുടെ മനസിലേക്ക് വീണ്ടും പതിപ്പിക്കുകയായിരുന്നു ചലച്ചിത്രമേളയിൽ ഒരുക്കിയ ഫോട്ടോ എക്‌സിബിഷന്‍.
നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീർ മുഖ്യാതിഥിയായി. ചടങ്ങിൽ ഗസയിൽ പിടയുന്ന കുരുന്നുകൾക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി.എക്‌സിബിഷനില്‍ എം.ടിയുടെ ചലച്ചിത്രജീവിതവുമായി ബന്ധപ്പെട്ട 100 ഓളം ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചലച്ചിത്ര ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ ആര്‍. ഗോപാലകൃഷ്ണനാണ് ക്യുറേറ്റര്‍. മഞ്ഞ്, താഴ് വാരം, ദയ, വാരിക്കുഴി, പെരുന്തച്ചന്‍, പരിണയം, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, വൈശാലി തുടങ്ങിയ ചിത്രങ്ങളുടെ ലൊക്കേഷനില്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള എം.ടിയുടെ ചിത്രങ്ങള്‍, ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, അസുരവിത്ത്, കടവ്, പഞ്ചാഗ്‌നി, ആരണ്യകം, ഉത്തരം, തൃഷ്ണ, വിത്തുകള്‍ തുടങ്ങിയ എം.ടി ചിത്രങ്ങളില്‍നിന്നുള്ള ദൃശ്യങ്ങള്‍, എംടിയുടെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങൾ എന്നിവ എക്‌സിബിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ലിബര്‍ട്ടി തിയേറ്റര്‍ പരിസരത്ത് പവലിയനില്‍ നടന്ന ചടങ്ങില്‍ റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍ അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍ ആമുഖപ്രഭാഷണം നടത്തി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്,എക്‌സിബിഷന്റെ ക്യൂറേറ്റര്‍ ആര്‍. ഗോപാലകൃഷ്ണന്‍, ലിബർട്ടി ബഷീർ, ചലച്ചിത്ര താരം സുശീൽ കുമാർ തിരുവങ്ങാട്, മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് സജീവ് മാറോളി, തലശ്ശേരി പ്രസ് ഫോറം സെക്രട്ടറി അനീഷ് പാതിരിയാട് എന്നിവര്‍ പങ്കെടുത്തു.
.jpg)

